ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026: തീയതി പ്രഖ്യാപിച്ച് ആമസോൺ; ഓഫറുകളും ഇവന്റുകളും അറിയാം

Amazon Great Republic Day Sale 2026

എല്ലാവരും കാത്തിരുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ന്‍റെ തീയതി പ്രഖ്യാപിച്ചു. ഓൺലൈൻ ഷോപ്പിംഗ് ഭീമന്റെ ഈ വർഷത്തെ ആദ്യത്തെ വമ്പൻ ഓഫർ വിൽപ്പനയാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ നടക്കാൻ പോകുന്നത്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, പിസികൾ, ഗെയിമിംഗ് കൺസോളുകൾ സ്മാർട്ട് ടിവികൾ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ അടക്കമുള്ള വീട്ടുപകരണങ്ങൾ, സ്കിൻ കെയർ, ഫാഷൻ ഉത്പന്നങ്ങൾ തുടങ്ങി വിവിധയിനങ്ങൾക്ക് വൻതോതിലുള്ള ഡിസ്‌കൗണ്ടാണ് ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നത്.

ജനുവരി 16 മുതലാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുക. ബാങ്ക് ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനായി ആമസോണിൽ ഒരു സമർപ്പിത മൈക്രോസൈറ്റ് തത്സമയം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സെയിൽ നടക്കുന്ന തീയതിയും പുറത്തുവിട്ടത്. ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2026 ഉം ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ആരംഭിക്കുക.

ALSO READ; സൊമാറ്റോ സിഇഒ ധരിച്ചിരുന്ന സില്‍വര്‍ ഉപകരണം എന്താണെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ: വ്യക്തത വരുത്തി ദീപീന്ദർ ഗോയൽ

നിരവധി ബാങ്ക് ഓഫറുകളുമായാണ് സെയിൽ നടക്കുന്നത്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടും എളുപ്പമുള്ള ഇഎംഐ ഓപ്ഷനുകളും ലഭിക്കും. സെയിലിൽ തന്നെ വിവിധ ഇവന്റുകളായിട്ടാണ് ഓഫറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 8pm ഡീലുകൾ, ട്രെൻഡിംഗ് ഡീലുകൾ, ബ്ലോക്ക്ബസ്റ്റർ ഡീലുകൾ, ബ്ലോക്ക്ബസ്റ്റർ എക്സ്ചേഞ്ച് ഡീലുകൾ, ടോപ്പ് 100 ഡീലുകൾ എന്നിങ്ങനെ നിരവധി ഓഫർ സെയിൽ ഡീലുകളിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായി പ്രത്യേക ഡീലുകളും ഓഫറുകളും ഈ സെയിലിൽ ഉണ്ടാകും.

വിൽപ്പന സമയത്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഉൽപ്പന്നങ്ങളുടെ പേരുകൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ, വേഗത്തിലുള്ള ചെക്ക്ഔട്ടിനായി ആമസോൺ പ്രൊഫൈലുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ചേർക്കാനും കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News