
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച കുറഞ്ഞ നിലവാരമുള്ള ഉള്ളടക്കങ്ങൾ യൂട്യൂബിൽ വൻ സാമ്പത്തിക നേട്ടം കൈവരിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നുള്ള “ബന്ദർ അപ്നാ ദോസ്ത്” എന്ന യൂട്യൂബ് ചാനൽ ഒരു വർഷം ഏകദേശം 35 കോടി രൂപ (4.25 മില്യൺ ഡോളർ) വരുമാനം നേടുന്നുവെന്നാണ് വീഡിയോ എഡിറ്റിങ് സ്ഥാപനമായ കാപ്‌വിംഗ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച കുരങ്ങൻ കഥാപാത്രവും ഹൾക്ക് പോലെയുള്ള കഥാപാത്രവും ആണ് ഈ ചാനലിലെ പ്രധാന ഉള്ളടക്കം. ഇതുവരെ 240 കോടിയിലധികം വ്യൂസ് നേടിയ ഈ ചാനൽ, യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ലോപ്പ് ചാനലായി മാറിയിട്ടുണ്ട്. യൂട്യൂബിന്റെ ശുപാർശ സംവിധാനങ്ങൾ ഇത്തരം സ്ലോപ്പ് ഉള്ളടക്കങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. പുതിയ അക്കൗണ്ടുകളിൽ ശുപാർശ ചെയ്യുന്ന വീഡിയോകളിൽ 20 ശതമാനത്തോളം ഇത്തരത്തിലുള്ളവയാണ്. യൂട്യൂബ് ഇതിനെതിരെ പ്രതികരിച്ച്, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു ഉപകരണം മാത്രമാണെന്നും ഉയർന്ന നിലവാരമുള്ള ഉള്ളടക്കവുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

