
ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന സൂചികകൾ വലിയ ഇടിവ് രേഖപ്പെടുത്തി ഈ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു. ഈ വർഷത്തെ ആഴ്ചടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ വീഴ്ചയ്ക്കാണ് വിപണികൾ വേദിയായത്. ഈ വീഴ്ചയോടെ പഴങ്കഥയായത് ബജറ്റ് പ്രഖ്യാപനത്തെ തുടർന്നുണ്ടാക്കിയ എല്ലാ നേട്ടങ്ങളുമാണ്. നിഫ്റ്റി 318 പോയിന്റുകൾ ഇടിഞ്ഞ് 25,178.65-ലും , സെൻസെക്സ് 961 പോയിന്റ് വീണു 81,287.19 യിലും ഈ മാസത്തെ വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ പ്രധാന സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ബഞ്ച്മാർക്ക് സൂചികകൾ ഏകദേശം 2% ഇടിവ് രേഖപ്പെടുത്തി, മിഡ്ക്യാപ് സൂചികയും നിഫ്റ്റി ബാങ്ക് ഏകദേശം 1% താഴ്ന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റിയും നിഫ്റ്റി ഐ ടി യും ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി.കമ്പനികളിൽ എച് ഡി എഫ്സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവ നഷ്ടങ്ങളിൽ മുന്നിട്ടു നിന്നു.
Also Read: എടോ ഭാഗ്യവാനേ…കാത്തിരിക്കാതെ പുറത്ത് വരൂ;ഇന്നത്തെ ലോട്ടറി റിസൾട്ടറിയേണ്ടേ?
സെൻസെക്‌സിൽ എച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ട്രെന്റ്, അപ്പോളോ ഹോസ്പിറ്റൽസ് മുതലായവ നേട്ടങ്ങൾ കൊയ്തപ്പോൾ , ഭാരതി എയർടെൽ, ഡോ. റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഇന്റർഗ്ലോബ്എവി, ഗ്രാസിം ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ് തുടങ്ങിയവ പിന്നാക്കം പോയി.ടാറ്റാ മോട്ടോർസ് 3% ഉയർന്നപ്പോൾ . എൽ ആൻഡ് ടി ഫിനാൻസ്, ടാറ്റാ കമ്യൂണിക്കേഷൻസ്, ഗോഡ്രെജ് പ്രോപ്പർട്ടീസ്, ഫീനിക്സ് മിൽസ് തുടങ്ങിയവ മിഡ്ക്യാപ് നഷ്ടക്കാരിൽ ഉൾപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

