
കേരള-തമിഴ്നാട് വ്യവസായ സഹകരണത്തിൻ്റെ ഭാഗമായി കോക്കോണിക്സിൻ്റെ 40% ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് കമ്പനി ഏറ്റെടുക്കുമെന്ന് മന്ത്രി പി രാജീവ്. 2019ൽ കെൽട്രോൺ, കെഎസ്ഐഡിസി, യുഎസ്ടി ഗ്ലോബൽ സംയുക്തമായി ആരംഭിച്ച കോക്കോണിക്സിൽ നിന്ന് യുഎസ്ടിയുടെ ഓഹരികൾ സിറ്റിയസ് കമ്മ്യൂണിക്കേഷൻസ് ഏറ്റെടുത്തിരുന്നു. ഈ ഓഹരിയാണ് തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതികൾ നടപ്പിലാക്കുന്നതിൽ കെൽട്രോണിനോട് സഹകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് കമ്പനി ഏറ്റെടുക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ; സ്കൂളുകളിൽ റോബോട്ടിക് ലാബുകളും ഇൻഷുറൻസ് പരിരക്ഷയും; വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ പുതിയ കാഹളം
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കേരള-തമിഴ്നാട് വ്യവസായ സഹകരണത്തിൻ്റെ ഭാഗമായി കോക്കോണിക്സിൻ്റെ 40% ഓഹരികൾ ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് കമ്പനി ഏറ്റെടുക്കാൻ തീരുമാനിച്ച സന്തോഷം പങ്കുവെക്കുകയാണ്. 2019ൽ കെൽട്രോൺ, കെഎസ്ഐഡിസി, യു.എസ്.ടി ഗ്ലോബൽ സംയുക്തമായി ആരംഭിച്ച കോക്കോണിക്സിൽ നിന്ന് യുഎസ്ടിയുടെ ഓഹരികൾ സിറ്റിയസ് കമ്മ്യൂണിക്കേഷൻസ് ഏറ്റെടുത്തിരുന്നു.
ഈ ഓഹരിയാണ് തമിഴ്നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതികൾ നടപ്പിലാക്കുന്നതിൽ കെൽട്രോണിനോട് സഹകരിച്ച് പ്രവർത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള കെ എസ് സ്മാർട്ട് കമ്പനി ഏറ്റെടുക്കുന്നത്. പ്രതിവർഷം 20,000 ഡിസ്പ്ലേ പാനലുകൾ വിതരണം ചെയ്യുന്ന കമ്പനിയാണിത്. ഇവയുടെ അസംബ്ലിങ്ങ് കോക്കോണിക്സിലേക്ക് മാറ്റുന്നതോടെ കോക്കോണിക്സും ലാഭകരമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഷെയർ പർച്ചേസ് കരാർ പൂർത്തിയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

