
ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചിട്ട് ലഭിക്കുന്നില്ലേ? എന്താ കാരണം എന്നും മനസിലാകുന്നില്ലേ. ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ള നിങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കാതെ പോയതിന്റെ കാരണങ്ങള്‍ ഇനി പറയുന്നതാകാം.
ക്രെഡിറ്റ് ഹിസ്റ്ററി
ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചതിന് ശേഷമാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുക. വായ്പയെടുകയോ, തിരച്ചടക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ലെങ്കില്‍ ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുപോലെ മുൻപ് വായ്പ തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള സാധ്യത കുറയുന്നു. ഒരു ക്രെഡിറ്റ് കാര്‍ഡ് കൈയ്യിലുള്ള വ്യക്തിയാണെങ്കിലും പരമാവധി അത് ഉപയോഗിക്കുന്നതും പ്രതികൂലമായാണ് വിലയിരുത്തപ്പെടുന്നത്.
Also Read: 500 രൂപയുടെ നോട്ടും പിൻവലിക്കുമോ? വിശദീകരണവുമായി സര്‍ക്കാര്‍
വരുമാനത്തിലെ അസ്ഥിരത
സ്ഥിര വരുമാനമില്ലാത്ത വ്യക്തികളാണെങ്കിൽ അപേക്ഷ പരിഗണിക്കപ്പെടാതെയിരിക്കാം. ഫ്രീലാൻസെർ, പാർട്ട് ടൈം ജോലി ചെയ്യുന്നവര്‍ ഒക്കെ ഈ വിഭാഗത്തിലുള്‍പ്പെടുന്നു.
ഡെബ്റ്റ് ടു ഇൻകം റേഷ്യോ
മറ്റുക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ എന്നിവ ഉണ്ടെങ്കില്‍ പുതിയ കാര്‍ഡ് കിട്ടാൻ സാധ്യത കുറവാണ്. ഡെബ്റ്റ് ടു ഇൻകം റേഷ്യോ പരിശോധിക്കുമ്പോള്‍ വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ വായ്പയുണ്ടെങ്കില്‍ അത് ഒരു പരിമിതിയായാണ് പരിഗണിക്കുക.
പിഴവുകൾ
ആപ്ലിക്കേഷൻ നല്‍കുമ്പോള്‍ സംഭവിക്കാവുന്ന പിഴവുകളും കാര്‍ഡ് ലഭിക്കാതെ ഇരിക്കാൻ കാരണമാകാം. ആധാർ, പാൻ, വിവരങ്ങളിലെ വ്യത്യാസം മുതലായ പിഴവുകള്‍.
വയസ്സും യോഗ്യതയും
ക്രെഡിറ്റ് കാര്‍ഡിന് അപ്ലൈ ചെയ്യുമ്പോള്‍ വയസ്, യോഗ്യത എന്നീ മാനദണ്ഡങ്ങള്‍ പരിശോധിക്കും. അത് കൃത്യമല്ലെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിനുള്ള ആപ്ലിക്കേഷൻ റദ്ധാക്കപ്പെടാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

