
വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, മറ്റു വായ്പകൾ എന്നിവ ലഭിക്കുന്നതിന് മികച്ച സിബിൽ സ്കോർ അനിവാര്യമാണ്. 300 മുതൽ 900 വരെ റേഞ്ചിൽ വരുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോര്‍ ഉയർന്ന് നിൽക്കുന്നത് വായ്പ ലഭിക്കാനുള്ള സാധ്യതയും വർധിക്കുന്നു. 750ന് മുകളിലുള്ള ക്രെഡിറ്റ് സ്കോറാണ് മികച്ച സ്കോറായി പരിഗണിക്കപ്പെടുന്നത്.
മുൻകാല സാമ്പത്തിക ബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തിലാണ് വ്യക്തികൾക്ക് ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾ, ക്രെഡിറ്റ് ബ്യൂറോകൾ മുതലായവയുടെ നിബന്ധനങ്ങൾ മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് വിവിധ റേഞ്ചിലുള്ള ക്രെഡിറ്റ് സ്കോറുകൾക്ക് വായ്പാ അനുമതിക്കുള്ള സാധ്യതകൾ വ്യത്യസ്തമാണ്.
Also Read: കസ്റ്റംസ് നിയമക്കുരുക്കിൽ വലഞ്ഞ് സ്വർണവുമായി എത്തുന്ന പ്രവാസികൾ
വായ്പാ അനുമതി ലഭിക്കാൻ സഹായിക്കുന്ന ക്രെഡിറ്റ് സ്കോർ റേഞ്ചുകൾ.
800-900 : Excellent, Very high
750-799 : Very good, High
650-749 : Good, Moderate to high
550-649 : Fair,Possible with higher rates
300-549 : Poor, Low/ very difficult
ഇത് ഒരു ഉദാഹരണം മാത്രമാണ്. മേൽ സൂചിപ്പിച്ചത് പോലെ ധനകാര്യ സ്ഥാപനങ്ങളുടെ നിബന്ധനകൾക്കനുസരിച്ച് ഈ റേഞ്ചിൽ വ്യത്യാസം സംഭവിക്കാറുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

