ഇന്ത്യൻ ഓഹരി വിപണി ചോരുന്നു: സെൻസെക്സ്, നിഫ്റ്റി നഷ്ടത്തിൽ

കനത്ത ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ ഓഹരി വിപണി. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിലുണ്ടായ തളർച്ചയുടെയും ആശങ്കയുടെയും പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിൽ കണ്ടത്. സെൻസെക്സ് 1,097 പോയിന്റ് താഴ്‌ന്ന് 78,919-ൽ, അവസാനിച്ചപ്പോൾ നിഫ്റ്റി 315 പോയിന്റ് ഇടിഞ്ഞു 24,450-ലെത്തി.

ഇടിവിനെ പ്രതിഫലനം എന്നോണം ബാങ്കിങ് സെക്ടർ കൂടുതൽ ദുർബലമായി. നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1,273 പോയിന്റ് താഴ്‌ന്നു,. എച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ നഷ്ടങ്ങളിൽ മുന്നിട്ടു നിന്നു . നിഫ്റ്റി മിഡ്ക്യാപ് 100 ഇൻഡക്സ് 400 പോയിന്റ് താഴ്‌ന്നു. അതേസമയം, പ്രതിരോധ ഓഹരികൾ ഓർഡർ ഫ്ലോ പ്രതീക്ഷ മൂലം ശക്തമായ ലാഭം രേഖപ്പെടുത്തി.

Also Read: നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ കോടികളുടെ തിളക്കം? സുവർണ്ണ കേരളം SK-43 ലോട്ടറി ഫലം പുറത്ത്; ഭാഗ്യശാലി ആര്?

സെൻസെക്സും , നിഫ്റ്റിയും കഴിഞ്ഞ ഒരു വർഷത്തിലെ ഏറ്റവും വലിയ വാരാന്ത്യ നഷ്ടങ്ങൾ ആണ് ഈ വാരം രേഖപ്പെടുത്തിയത് . ഡാലാൽ സ്ട്രീറ്റിൽ തുടർച്ചയായ രണ്ട് ആഴ്ചകളുളായി നഷ്ടം രേഖപ്പെടുത്തിയത് നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News