
ഏറെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന സൂചികകൾ നേരിയ മാറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 14 പോയിന്റ് ഉയർന്നു 25,496.55ലും സെൻസെക്സ് 27 പോയിന്റുകൾ താഴ്ന്നു 82,248.61 ലും ഇന്ന് ക്ലോസ് ചെയ്തു. ദിനം മുഴുവൻ കുതിച്ചുചാട്ടങ്ങൾ പ്രകടമായിരുന്നുവെങ്കിലും പ്രധാന സൂചികകൾ സ്ഥിരത പുലർത്തിയാണ് ക്ലോസെ ചെയ്തത്.
മുൻനിര ഓഹരികളായ ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്‌ബിഐ, ഐഷർ മോട്ടോഴ്സ് എന്നിവ നേട്ടങ്ങൾ ഉണ്ടാക്കി. ബാങ്കിംഗ് ഓഹരികൾ ശക്തി പ്രകടിപ്പിച്ചതോടെ നിഫ്റ്റി ബാങ്ക് സൂചിക 62000 പോയിന്റിന് അടുത്തെത്തി. മിഡ്ക്യാപ് സൂചിക യും 400 ഓളം പോയിന്റ് ഉയർന്നു. എൻഎസ്‌ഇയിലെ അഡ്വാൻസ്-ഡിക്ലൈൻ അനുപാതം 1:1 എന്ന നിലയിൽ ന്യൂട്രലായി തുടരുന്നതു വിപണിയിലെ സമതുലിതാവസ്ഥ വ്യക്തമാക്കുന്നു.
Also Read: ഇന്നത്തെ കോടീശ്വരൻ നിങ്ങളോ? കാരുണ്യ KN-612 ലോട്ടറി ഫലം അറിയാം…
ഇന്ത്യ–ഇസ്രായേൽ പ്രതിരോധ കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർന്നതോടെ പ്രതിരോധ മേഖലയിലെ ഓഹരികൾക്ക് പിന്തുണ ലഭിച്ചു. ഓട്ടോ, ഫാർമ, ക്യാപിറ്റൽ ഗുഡ്സ് മേഖലകളിലെ ചില ഓഹരികളിൽ കമ്പനി-സ്പെസിഫിക് വാർത്തകളെ തുടർന്ന് കനത്ത ചലനങ്ങളും ശ്രദ്ധേയമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

