
ഈസ് ഓഫ് ഡുയിങ്ങ് ബിസിനസ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പ്രകടനവുമായി ഫാസ്റ്റ് മൂവിങ് വിഭാഗത്തിൽ കേരളം ഒന്നാം നിരയിൽ ഇടംപിടിച്ചു. പുരസ്‌കാരം കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയലിൽ നിന്നും മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. 2024-ലെ യൂസ് ഓഫ് ഡോയിങ് ബിസിനസിന്റെ BRAP റാങ്കിംഗ് സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ വെച്ചാണ് പ്രഖ്യാപിച്ചത്.
കേരളത്തിന് കഴിഞ്ഞ തവണത്തെപ്പോലെ ടോപ്പ് അച്ചീവർ സ്ഥാനം നിലനിർത്താൻ കഴിഞ്ഞതായും, ഏറെ അഭിമാനകരമാണ് ഈ നിമിഷമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. എല്ലാവരുടെയും ഒറ്റകെട്ടായി പ്രവർത്തിച്ചതാണ് ഈ നേട്ടം കൈവരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ഇടത് സർക്കാരിന്‍റെ ചിറകിലേറി കുതിച്ച തദ്ദേശ വികസനം; ഇത് ജനകീയാസൂത്രണത്തിന്‍റെ ‘കേരളാ മോഡൽ’
ഫാസ്റ്റ് മൂവേഴ്സ് (Fast Movers), ആസ്പിരന്‍റ്സ് (Aspirants), ആസ്പയേഴ്സ് എന്നിങ്ങനെ മൂന്ന് കാറ്റഗറിയായിട്ടാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കേരളം ഫാസ്റ്റ് മൂവേഴ്സ് കാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. അയൽസംസ്ഥാനമായ സംസ്ഥാനമായ ആന്ധ്രയും ഫാസ്റ്റ് മൂവറിൽ കേരളത്തിനൊപ്പമുണ്ട്.
കഴിഞ്ഞ തവണ 91% റിഫോംസുകൾ നടപ്പിലാക്കിയാണ് ടോപ്പ് അച്ചീവർ ആയതെങ്കിൽ, ഇത്തവണ 99.3% റിഫോംസുകൾ നടപ്പിലാക്കാൻ കേരളത്തിന് കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ രണ്ട് ബിസിനസ് ഫോംസിലായി ഒന്നാമതായെങ്കിൽ, ഇത്തവണ നാലെണ്ണത്തിലും കേരളത്തിന് ഒന്നാമതാകാൻ കഴിഞ്ഞു. വ്യവസായ മേഖല പുരോഗതി പ്രാപിക്കുമ്പോൾ സ്വാഭാവികമായും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന് അത് മുതൽക്കൂട്ടാകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ പ്രകടനത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പ്രത്യേകമായി പ്രശംസിച്ചതായും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും ഏകോപനവും അകമഴിഞ്ഞ പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


