ചരിത്ര നേട്ടം മസ്കിന് സ്വന്തം; ആസ്തി 700 ബില്യൺ യുഎസ് ഡോളർ കടന്നു

ചരിത്രത്തിൽ 700 ബില്യൺ യുഎസ് ഡോളർ കടന്ന് സ്വത്ത് സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി ഇലോൺ മസ്ക്. കഴിഞ്ഞ വർഷം അസാധുവാക്കിയ 319 ബില്യൺ ഡോളറിന്റെ ടെസ്ല സ്റ്റോക്ക് ഓപ്ഷനുകൾ ഡെലവെയർ സുപ്രീം കോടതി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മസ്ക് ഈ നേട്ടം കൈവരിച്ചത്.

ഈ ആഴ്ച്ച ആദ്യം മസ്കിന്റെ എയ്റോസ്പേസ് എക്സ് പൊതുവിപണിയിൽ ഇറങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ റണ്ടാം സ്ഥാനക്കാരനായ ലാറി പേജിനെക്കാൾ 500 ബില്യൺ യുഎസ് ഡോളറാണ് മസ്കിന് കൂടുതൽ. 2018 ൽ ആദ്യം അംഗീകരിച്ച മസ്കിന്റെ നഷ്ടപരിഹാര കരാർ പൂർണ്ണമായും ടെസ്‌ലയുടെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അക്കാലത്ത് മസ്കിന് ഏകദേശം 56 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സ്റ്റോക്ക് ഓപ്ഷനുകൾ അനുവദിച്ചിരുന്നു. പിന്നീട് ടെസ്‌ലയുടെ ഓഹരി വില ഗണ്യമായി ഉയർന്നു. വെള്ളിയാഴ്ച അവസാനത്തോടെ ആ ഓപ്ഷനുകളുടെ മൂല്യം ഏകദേശം 139 ബില്യൺ യുഎസ് ഡോളറായി വർധിക്കുകയായിരുന്നു.

Also read : ഇന്നത്തെ ഭാ​ഗ്യശാലി ആര്? സമൃദ്ധി നറുക്കെടുപ്പ് ഫലം ഇങ്ങനെ…


ടെസ്‌ല, സ്‌പേസ്എക്‌സ്, എഐ സ്റ്റാര്‍ട്ടപ്പ് ‘എക്‌സ് എഐ’ എന്നിവ ഉള്‍പ്പെടെ ഏഴ് കമ്പനികള്‍ സഹസ്ഥാപിച്ചാണ് മസ്‌ക് തന്റെ സമ്പത്ത് കെട്ടിപ്പടുത്തത്. ഇതിന് പുറമേ, തുരങ്ക നിര്‍മ്മാണ രംഗത്തെ ബോറിംഗ് കമ്പനിയും മസ്തിഷ്‌ക ഇംപ്ലാന്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്കും മസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഈ രണ്ട് കമ്പനികളും ചേര്‍ന്ന് ഇതുവരെ ഏകദേശം 2 ബില്യണ്‍ ഡോളര്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News