
ഇപിഎഫ്ഒ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പുത്തൻ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. പാസ്ബുക്ക് ലൈറ്റ് എന്ന പുത്തൻ സേവനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനത്തിലൂടെ ലഭിക്കുന്ന പ്രധാന നേട്ടം എന്തെന്നാല്‍, ഇപിഎഫ്ഒയുടെ എല്ലാ പ്രധാനപ്പെട്ട സേവനങ്ങളും ഒരൊറ്റ ലോഗിൻ ഉപയോഗിച്ച് തന്നെ നേടാൻ സാധിക്കും എന്നതാണ്.
ഇപിഎഫ്ഒ പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഗിൻ ചെയ്താണ് നിലവില്‍ ഉപഭോക്താക്കള്‍ പ്രൊവിഡന്റ് ഫണ്ട്, അഡ്വാന്‍സുകള്‍, പിന്‍വലിക്കലുകള്‍ മുതലായ കാര്യങ്ങള്‍ ചെയ്തിരുന്നത്. ഈ സേവനങ്ങള്‍ എല്ലാം തന്നെ ഇനി പാസ്ബുക്ക് പോര്‍ട്ടലില്‍ ലോഗിൻ ചെയ്യാതെ പാസ്ബുക്ക് ലൈറ്റ് വഴി ചെയ്യാൻ സാധിക്കും.
Also Read: നിയമലംഘനങ്ങളൊന്നുമില്ല; ഹിൻഡൻബർഗ് കേസിൽ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചിറ്റ്
നിലവില്‍ പാസ്ബുക്ക് പോര്‍ട്ടലിലെ ലോഡ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ പാസ്ബുക്ക് ലൈറ്റ് എത്തുന്നതോടെ ലോഗിൻ ചെയ്യുന്നതിനുള്ള ബുദ്ധുമുട്ടുകല്‍ കുറയ്ക്കാൻ സാധിക്കും. ഒറ്റ ലോഗിൻ വഴി നിരവധി സേവനങ്ങള്‍ ലഭ്യമാക്കാനും സാധിക്കുകയും ചെയ്യു.
പിഎഫ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി അനക്സ്ര്‍ കെ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനും ഇനി മുതല്‍ സാധിക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

