
നമ്മുടെ രാജ്യത്ത് ഒരു സ്വകാര്യ ഡ്രൈവർക്ക് ഒരു മാസം എത്രത്തോളം ശമ്പളം ലഭിക്കും? പതിനയ്യായിരവും ഇരുപത്തയ്യായിരവുമെന്നൊക്കെ പറയുന്നവരുണ്ട്. എന്നാൽ രാജ്യത്തെ പ്രമുഖ ഫിൻഫ്ലുവൻസറായ അങ്കുർ വാരികൂ തന്‍റെ ഡ്രൈവർക്ക് നൽകുന്ന പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് അങ്കൂർ നടത്തിയ വിശകലനം, ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ തുറന്നുകാട്ടുന്നതാണ്.
സാധാരണഗതിയിൽ നമ്മുടെ രാജ്യത്ത് സ്വകാര്യ ഡ്രൈവർമാരുടെ ശമ്പളം പതിനയ്യായിരത്തിനും ഇരുപത്തയയ്യായിരത്തിനും ഇടയിലായിരിക്കും. പരിചയസമ്പത്ത് കൂടുതലുള്ളവർക്ക് അൽപം കൂടി ശമ്പളം ലഭിക്കുമായിരിക്കും. ഇനി മെട്രോ നഗരങ്ങളിൽ ഉള്ളവർക്കും ചിലപ്പോൾ മുപ്പതിനായിരം വരെ ശമ്പളം ലഭിക്കുമായിരിക്കും.
The latest annual increment has raised our driver Dayanand Bhaiya’s monthly salary to Rs. 53,350 plus insurance, one-month Diwali bonus, and a scooty.
— Ankur Warikoo (@warikoo) November 19, 2025
He joined us 13 years ago at Rs. 15,000 and has since become an integral part of our family while building his own life. His… pic.twitter.com/uDpugIbeSs
എന്നാൽ തന്‍റെ ഡ്രൈവറായ ദയാനന്ദിന് അങ്കുർ നൽകുന്ന പ്രതിമാസ ശമ്പളം എത്രയാണെന്ന് അറിയാമോ? 53,350 രൂപ. തീർന്നില്ല, ദയാനന്ദിനും കുടുംബത്തിനുമുള്ള ആരോഗ്യ ഇൻഷുറൻസ്, ദീപാവലിക്ക് ഒരു മാസത്തെ ശമ്പളം ബോണസ്, എല്ലാ വർഷവും ശമ്പള വർദ്ധന എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ ഈ വർഷം ദയാനന്ദിന് അങ്കുർ ഒരു സ്കൂട്ടർ സമ്മാനമായി നൽകുകയും ചെയ്തു. 13 വർഷം മുമ്പ് 15000 രൂപ ശമ്പളത്തിനാണ് ദയാനന്ദ് തന്‍റെ ഡ്രൈവറായി ജോലിക്ക് ചേർന്നതെന്നും അങ്കുർ പറയുന്നു.
Also Read- അഞ്ച് വർഷത്തിനിടെ 12 ഇരട്ടിയിലേറെ റിട്ടേൺ; ഓഹരിവിപണിയിൽ വൻനേട്ടമുണ്ടാക്കിയ മൂന്ന് ഓഹരികൾ
എന്നാൽ രാജ്യത്തെ സ്വകാര്യ ഡ്രൈവർമാർ കടുത്ത തൊഴിൽ ചൂഷണം നേരിടുന്നതായാണ് അങ്കുറിന്‍റെ വിലയിരുത്തൽ. ഡ്രൈവർമാർക്ക് പലപ്പോഴും ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസരിച്ച് ശമ്പളം കൂടുതൽ ലഭിക്കുന്നില്ല. മറ്റ് ജോലിക്കാർക്ക് ലഭിക്കുന്നതുപോലെയുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല. ഏതായാലും അങ്കുറിന്‍റെ പോസ്റ്റ്, വലിയ തോതിലുള്ള സംവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് കൂടുതൽ മെച്ചപ്പെട്ട ശമ്പളം ലഭ്യമാക്കണമെന്നാണ് അങ്കുറിനെ അനുകൂലിച്ച് മിക്കവരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

