സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എട്ടിന്‍റെ പണി: ഭക്ഷണവും ഡെലിവറി ചെയ്യാനൊരുങ്ങി ഫ്ലിപ്കാർട്ട്; എത്തുന്നത് ഒഎൻഡിസി പ്ലാറ്റ്ഫോമിന്‍റെ പിന്തുണയിൽ

flipkart to enter food delivery

ഫോണിനൊപ്പം ഊണും വീട്ടിലെത്തിക്കാൻ ഇനി ഫ്ലിപ്കാർട്ട് മതി. ഐപിഒ വാർത്ത സജീവമായി നിൽക്കവെയാണ് ഇതിന്റെ ഭാഗമായി സ്വിഗ്ഗിയും സൊമാറ്റോയും ഭരിക്കുന്ന ഇന്ത്യയിലെ ഭക്ഷണ വിതരണ രംഗത്തേക്ക് കൂടി ഫ്ലിപ്പ് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുന്നത്. സർക്കാർ പിന്തുണയുള്ള ONDC ശൃംഖല വഴിയാവും കമ്പനി ഭക്ഷണവിതരണം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എതിരാളിയുടെ വരവറിഞ്ഞത് മുതൽ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വിപണിയിലടക്കം ശനിദശയാണ്. ഇന്ന് ഇരുവരുടെയും ഓഹരി വിലകളിൽ 3 ശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന മെയ് – ജൂൺ മാസങ്ങളിൽ ബംഗളൂരുവിലാവും പരീക്ഷണാടിസ്ഥാനത്തിൽ ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണം ആരംഭിക്കുക. ഈ വർഷം അവസാനത്തോടെയോ 2027 ആദ്യത്തോടെയോ രാജ്യത്താകമാനം ഡെലിവറി ആരംഭിച്ചേക്കും.

ALSO READ; എ.ഐ. ഭീതിയിൽ തകർന്നു ഐ.ടി. ഓഹരികൾ! ഇടിവ് രേഖപ്പെടുത്തി സെൻസെക്സും നിഫ്റ്റിയും

സ്വന്തമായി ലോജിസ്റ്റിക് ശൃഖല രൂപീകരിക്കുന്നതിന്റെയും കൈകാര്യം ചെയ്യുന്നതിന്‍റെയും സങ്കീർണതകൾ ഒഴിവാക്കാൻ സര്‍ക്കാര്‍ പിന്തുണയുള്ള ONDC ഇ-കൊമേ‍ഴ്സ് പ്ലാറ്റ്ഫോമിനെയാകും ഫ്ലിപ് ഉപയോഗപ്പെടുത്തുക. ഇതിലൂടെ വിവിധ റെസ്റ്റോറന്‍റുകളുമായും കസ്റ്റമേഴ്സുമായും ബന്ധപ്പെടാൻ കമ്പനിക്കാകും. മുമ്പ് ആമസോൺ ഒരു കൈനോക്കി പിന്മാറിയ രംഗമാണ് ഫുഡ് ഡെലിവറി.

നിലവിൽ, സൊമാറ്റോയും സ്വിഗ്ഗിയും ഭരിക്കുന്ന ഈ മേഖലയുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് അനുസരിച്ച് 9 ബില്യൺ ഡോളറാണ്. 2030 ഓടെ ഇത് 25 ബില്യൺ കടക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഭക്ഷണവിതരണത്തിലും സേവനങ്ങളിലും നിലനിൽക്കുന്ന അടിക്കടിയുള്ള വിലവർധനവ് അടക്കം ഫ്ലിപ്കാർട്ടിന്റെ വരവോടെ മറ്റ് കമ്പനികൾക്ക് നിയന്ത്രിക്കേണ്ടി വരുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News