‘രണ്ട് പതിറ്റാണ്ട് കൊണ്ട് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഉണ്ടായത് 62 ശതമാനത്തിന്‍റെ വർധന’ – റിപ്പോർട്ട്

rich got richer in india

ഇന്ത്യയിലെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർധിക്കുന്നതായും ഇതിന് പിന്നിലെ കേന്ദ്രത്തിന്റെ കൈകളും സജീവ ചർച്ചയായി നിൽക്കെ, ആരോപണങ്ങൾ ശേരിവച്ചു കൊണ്ടുള്ള ജി20 പിന്തുണയുള്ള റിപ്പോർട്ട് പുറത്ത്. ഇന്ത്യയിലെ ഏറ്റവും ധനികരായ 1% പേർ 2000 നും 2023 നും ഇടയിൽ തങ്ങളുടെ സമ്പത്തിന്റെ വിഹിതം 62% വർധിപ്പിച്ചെന്നുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. നോബൽ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സിന്‍റെ നേതൃത്വത്തിലുള്ള ജി 20 പിന്തുണയുള്ള സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.

ആഗോളതലത്തിൽ തന്നെ 2000 മുതലുള്ള ലോക സമ്പത്തിന്റെ 41 ശതമാനവും വെറും ഒരു ശതമാനം വരുന്ന ശതകോടീശ്വരന്മാർ കൈക്കലാക്കിയതായും റിപ്പോർട്ട് പറയുന്നു. അതേസമയം ലോകത്തിലെ താഴെത്തട്ടിലുള്ള പകുതി പേർക്ക് ലഭിച്ചത് ആഗോള സമ്പത്തിന്‍റെ 1% മാത്രമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ALSO READ;പലസ്തീൻ അനുകൂല പ്രകടനം നടത്തിയ ഇന്ത്യൻ വംശജ ഉൾപ്പടെ മൂന്ന് വനിതകളെ സിംഗപ്പുർ കോടതി വെറുതെവിട്ടു

സാമ്പത്തിക അസമത്വം ഉള്ള രാജ്യങ്ങളിൽ ജനാധിപത്യപരമായ പിന്നോട്ടടിക്ക് സാധ്യത ഏഴ് മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. 2020 മുതൽ ലോകദാരിദ്ര്യത്തിനെതിരായ പോരാട്ടം മന്ദഗതിയിലാകുകയോ താഴേക്ക് പോവുകയോ ചെയ്തിട്ടുണ്ട്. കോവിഡിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ആളുകൾ- രണ്ട് ബില്ല്യണിൽ അധികം- ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സാമ്പത്തിന്‍റെ കേന്ദ്രീകരണം അവസാനിപ്പിക്കുന്നതിൽ അടിത്തട്ടിൽ നിന്നുള്ള സാമ്പത്തിക വളർച്ച മാത്രമല്ല, ബോധപൂർവമായ രാഷ്ട്രീയ ഇടപെടലും അനിവാര്യമാണെന്ന് റിപ്പോർട്ട് അടിവരയിട്ട് പറയുന്നുണ്ട്. ഈ വർധിച്ചു വരുന്ന അസമത്വം ജനാധിപത്യത്തിനും സാമ്പത്തിക പ്രതിരോധശേഷിക്കും ഭീഷണിയാകുന്ന തലങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News