എങ്ങോട്ട് പോണെന്‍റെ പൊന്നേ… റെക്കോർഡുകൾ തകർത്ത് സ്വർണം; സംസ്ഥാനത്ത് വീണ്ടും വില വർധിച്ചു

gold-rate-today's

റെക്കോർഡ് വില തൊട്ടിട്ടും മുന്നോട്ട് തന്നെ കുതിച്ച് സ്വർണം. സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 640 രൂപ വർധിച്ച് വില 78,440 രൂപയായി. ഇന്നലെ 77800 രൂപ ആയിരുന്നു വില. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്‍റെ തിളക്കം കുറക്കുന്ന തരത്തിലാണ് സ്വർണവിലയുടെ പോക്ക്. വിവാഹ സീസണായതിനാൽ പൊന്ന് വാങ്ങാൻ ഒരുങ്ങിയിരുന്നവർക്കും നിരാശയാണ് ഫലം. പണിക്കൂലി കൂടിയാകുമ്പോൾ പവന് വില 80000 രൂപക്ക് മുകളിലായേക്കും.

ALSO READ; ഡാറ്റാ അപ്‌ഡേഷന്‍ പൂര്‍ത്തിയായി, റേഷന്‍ വിതരണം പുനരാരംഭിച്ചു; സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഓഫര്‍

ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

news summary: Gold continues to surge despite record prices. Prices in the state rose again today, increasing by ₹80 per gram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News