അമ്പമ്പോ!! ഇതെന്തൊരു സ്പീഡാ; ഒരു ലക്ഷം കടന്നും കുതിച്ച് സ്വർണവില; ഇന്നും വർദ്ധനവ്

KERALA GOLD PRICE TODAY

എല്ലാവരും കഴിഞ്ഞ കുറച്ച് കാലമായി സ്വർണ വില ഒരു ലക്ഷം കടക്കുമോ എന്ന് ആകാംഷയോടെ നോക്കിയിരിക്കുകയായിരുന്നു. എന്നാൽ ഇന്നലെ സ്വർണ നിരക്ക് ഒരു ലക്ഷവും കടന്ന് കുതിച്ചു. ചരിത്രത്തിലാദ്യമായി വില ഒരു ലക്ഷം കടന്ന് ഇന്നലെ 10,1600 രൂപയിലെത്തി.

ഇന്നും ഈ കുതിപ്പിന് മാറ്റമില്ലാതെ സ്വർണവില റെക്കോർഡ് വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വര്‍ണത്തിന് 101,880 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,735 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 12700 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നത്തേതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക്.

ALSO READ: കാപ്പിക്കപ്പിലും ഇന്ത്യൻ ടച്ച്; ഇന്ത്യൻ വംശജനായ ആനന്ദ് വരദരാജൻ സ്റ്റാർബക്സ് സിടിഒ

അതേസമയം ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങാന്‍ ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും ജിഎസ്ടിയും സഹിതം 8000 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വർണവില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെയും വിവാഹ പാർട്ടികളെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുകയാണ്.
‍ഡിസംബർ 9ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് വിലയുണ്ടായിരുന്നത്. 94,240 രൂപയായിരുന്നു അന്നത്തെ വില. 11865 ആയിരുന്നു ഒരു ​ഗ്രാം സ്വർണത്തിൻ്റെ അന്നത്തെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News