കുതിപ്പ് തുടർന്ന് സ്വർണ്ണം; വില സർവകാല റെക്കോർഡിലേക്ക്

സ്വർണ്ണവിലയുടെ കുതിപ്പിന് ഇന്നും ശമനമില്ല. ചൊവ്വാഴ്ച സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ സ്വർണവില ബുധനാഴ്ചയും മുകളിലോട്ടുള്ള പ്രയാണം തുടർന്നു. ഒരു പവന് 800 രൂപ വർധിച്ചതോടെ സ്വർണവില 1,05,320 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,520 രൂപയായിരുന്നു വില. ഒരു ​ഗ്രാം സ്വ‌ർണത്തിൻ്റെ വില 13,065 യായിരുന്നു ഇന്നലെ. ഇന്നതിൽ 100 രൂപയുടെ വർധനവുണ്ടായി. നിലവിൽ 13,165 രൂപയാണ് ഒരു ഗ്രാമിന് വില.

Also Read: പിടിവിട്ട് പൊന്ന് ! ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കഴിഞ്ഞ ഡിസംബറിൽ പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യാ കടന്ന് സ്വർണം ചെറിയ ഇടവേളകൾക്കിടയിലും കുതിപ്പ് തുടരുകയാണ്. മാറി വരുന്ന ആഗോള സാഹചര്യങ്ങളും അരക്ഷിതാവസ്ഥകളും ആളുകളെ സ്വർണ്ണം വാങ്ങാൻ പ്രേരിപ്പിക്കുന്നത് വില വര്ധനവിലേക്ക് നയിക്കുന്നു. അതിനോടൊപ്പം തന്നെ ആഭ്യന്തരമായ സാമ്പത്തിക അരക്ഷിതാവസ്ഥകളും വിലയെ സ്വാധീനിക്കുന്നുണ്ട്, അമേരിക്കൻ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപക്കുണ്ടായ തകർച്ചയും ഉയർന്ന തീരുവകൾ വിപണിയിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News