
കേരളത്തില്‍ ഇന്ന് ദിവസവും സ്വര്‍ണവില കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. വന്‍ തുകയാണ് ദിവസവും സ്വര്‍ണവില കുതിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും മലയാളികളെ ആശങ്കയിലാഴ്ത്തി സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ഇന്നും സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു ഗ്രം സ്വര്‍ണത്തിന് വില 10,945 രൂപയായി ഉയര്‍ന്ന്. ഒരു പവന് 640 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,560 രൂപയിലെത്തി.
Kerala Lottery Onam Bumper Result Live | ഓണം ബമ്പർ 25 കോടി രൂപ ഈ ടിക്കറ്റിന്; മുഴുവൻ ഫലവും അറിയാം
കല്ല്യാണ പാര്‍ട്ടികള്‍ക്കാണ് സ്വര്‍ണവില ഉയരുന്നത് കൂടുതല്‍ ബാധകമാകുന്നത്. ഇപ്പോള്‍ സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സാധാരണക്കാര്‍. ഇങ്ങനെപോയാല്‍ സ്വര്‍ണവില മാത്രം ഒരുലക്ഷത്തിന് മുകളില്‍ പോകാനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധന്മാര്‍ വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

