സ്വർണം വീണ്ടും കുതികുതിക്കുന്നു; വിലവർധനയോടെ വാരാദ്യം

todya's-gold-rate-on-3-11-2025

കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണ വില ഇന്ന് വർധിച്ചു. പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വലി 19,320 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 11,290 രൂപയായി. ദിവസങ്ങളായി വിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു പവന് 200 രൂപ കുറഞ്ഞ് 90,200 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപ ആയിരുന്നു. അതിന് മുൻപുള്ള ദിവസങ്ങളിൽ വില വർധിച്ചിരുന്നു.

ALSO READ: കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. മിക്കവാറും വില കൂടുകയാണ് ചെയ്യുക. ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണവില പണിക്കൂലിയില്ലാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് അന്നുണ്ടായിരുന്നത്. എന്നാല്‍, അന്ന് വൈകിട്ട് തന്നെ വില കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്. പിന്നീട്, 90,000-ത്തിൽ താഴെയായി. എന്നാൽ, സമീപ ദിവസങ്ങളിൽ 90,000 കടന്ന് കുതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News