
ഇന്ത്യയിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഓഹരി വിപണിയിൽ മാന്ദ്യാവസ്ഥ നിലനിൽക്കുന്ന സമയത്താണ് ലോഹവിലയിൽ ശക്തമായ ഉയർച്ച ദൃശ്യമായത്. ഡിസംബർ 15ന് വൈകുന്നേരം 22 കാരറ്റിന്റെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 99,280 രൂപ എന്ന റെക്കോർഡ് നിലയിലെത്തി. ഇതോടൊപ്പം വെള്ളിവിലയും മുകളിൽ തുടരുകയാണ്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഡോളറിന്റെ ദുർബലതയും തുടർന്നാൽ വിലയേറിയ ലോഹങ്ങളിൽ ഇനിയും ഉയർച്ച തുടരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.. ഈ മാസം അവസാനിക്കുന്നതിനു മുൻപു തന്നെ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടക്കുമോ എന്ന ചോദ്യങ്ങൾക്കിടയിലാണ് നിലവിലെ കുതിപ്പ്. നിലവിലെ അവസ്ഥയിൽ അധികം വൈകാതെ തന്നെ പവൻ വില ആറക്കമാകാനുള്ള സാധ്യത അധികരിച്ചു കഴിഞ്ഞു.
ആഗോളതലത്തിൽ ലോഹങ്ങളുടെ വിലയിൽ ഉണ്ടായ മുന്നേറ്റം ഇന്ത്യൻ വിപണിയിലും വ്യക്തമായി പ്രതിഫലിച്ചു.അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതോടെയാണ് ആഗോള വിപണിയിൽ സ്വർണം രണ്ട് മാസത്തെ ഉയർന്ന നിലയ്ക്ക് സമീപം എത്തിയതും, വെള്ളി പുതിയ റെക്കോർഡ് കുറിച്ചതും. ഡോളർ സൂചിക രണ്ട് മാസത്തെ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതും വിലയേറിയ ലോഹങ്ങൾക്ക് അധിക പിന്തുണയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

