മൂന്നു ദിവസമായി ബ്രേക്കിട്ട് സ്വര്‍ണ വില: ഇന്നത്തെ അറിയാം…

gold price nov 9

മാറ്റമില്ലാതെ തുടര്‍ന്ന് ഇന്നത്തെ സ്വര്‍ണവില. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്. ഈ മാസത്തില്‍ സ്വര്‍ണ വിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു.

89,080 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. പിന്നീട് സ്വര്‍ണത്തിൻ്റെ വില 90,000 രൂപയിലേക്ക് താ‍ഴേക്ക് വന്നു. ഇന്നും കൂടെ ചേര്‍ത്ത് മൂന്നാമത്തെ ദിവസമാണ് സ്വര്‍ണത്തിൻ്റെ വില മാറ്റമില്ലാതെ തുടരുന്നത്.

ALSO READ: നോട്ട് ഔട്ട് @ 9; രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർത്ത നോട്ടുനിരോധനം

അതേസമയം, സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News