
സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. സ്വർണവിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വമ്പൻ കുതിപ്പാണ് ഉണ്ടായത്. എന്നാൽ ഇന്ന് നേരിയ ആശ്വാസം ഉണ്ട്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 93800 രൂപയായിരുന്നു വില. ഇന്ന് അതിൽ നിന്നും 120 റോപായാണ് കുറഞ്ഞത്. ഇന്ന് 93,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,710 രൂപയാണ് വില.
അതേസമയം, സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഈ മാസം 13 നാണ് ഈ മാസത്തിലെത്തന്നെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന് വില രേഖപ്പെടുത്തിയത്. 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ ഒരു പവൻ സ്വർണത്തിന്റെ വില. അത് രേഖപ്പെടുത്തിയത് കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

