
ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്കായ പവന് 1,31,160 രൂപയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ആഭരണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച് ഈ ഉയർച്ച ആശങ്ക വർദ്ധിപ്പിക്കുന്നത് തന്നെയാണ്.
എന്നാൽ വൈകുന്നേരമായപ്പോഴേയ്ക്കും പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയാണ് വൈകുന്നേരം രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ട്രംപിന്റെ തിരുവ ഭീഷണിയാണ് സ്വർണവിലയിൽ വിലക്കയറ്റം ഉണ്ടാകാനുള്ള പ്രധാന കാരണം. കേരളത്തിൽ വിവാഹ സീസണാണെന്നിരിക്കെ സ്വർണ വില കുത്തനെ കൂടുന്നതിലൂടെ പണിക്കൂലി ഉൾപ്പെടെ നല്ല തുക ഉപഭോക്താവിന്റെ കൈയിൽ നിന്നും നഷ്ടമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


