ഇന്ന് സ്വർണം വാങ്ങാൽ പോകുകയാണോ? എങ്കിൽ ആശ്വസിക്കാൻ വകയില്ല

gold rate may 16 morning

സ്വ‍ർണവില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശങ്കയേറുകയാണ്. പണിക്കൂലി ഉൾപ്പെടെ വലിയൊരു തുക തന്നെ ആഭരണം വാങ്ങാൻ എത്തുന്നവരുടെ കൈയിൽ നിന്നും ചിലവാകും.

ഇന്ന് സ്വർണത്തിന് 4480 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതോടെ ഇന്നത്തെ സ്വർണവില പവന് 1,17,720 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഗ്രാമിന് 14,715 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെക്കാൾ ​ഗ്രാമിന് 650 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Also read : ഇന്ത്യൻ വിപണിയിൽ വൻകുതിപ്പ്! നിഫ്റ്റി ചരിത്ര റെക്കോർഡിനരികെ

ഫെബ്രുവരിയുടെ തുടക്കത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,17,760 രൂപയായിരുന്നു. ഫെബ്രുവരി രണ്ടാം തീയതി ഉച്ച കഴിഞ്ഞതോടെ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയും രേഖപ്പെടുത്തിയിരുന്നു..സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരുവ ചുമത്തൽ നടപടിയും ഇറാനുമേൽ അമേരിക്കയുടെ സൈനിക നടപടിയും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാൻ കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News