അന്യൻ കളിച്ച് സ്വർണവില: ഉച്ചയ്ക്ക് കുറഞ്ഞു, ദാ ഇപ്പോൾ കൂടി

todya's-gold rate october 1

രാവിലെ കുതിച്ച സ്വർണത്തിന്റെ വില ഉച്ചയ്ക്ക് ഇടിയുന്ന കാഴ്ച നാം കണ്ടു. എന്നാൽ ദാ ഇപ്പോൾ വീണ്ടും വിലയിൽ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഉച്ചയ്ക്കുണ്ടായ വിലക്കുറവ് വൈകുന്നേരം ആകുമ്പോഴേക്കും മാറി. സ്വർണത്തിന് വീണ്ടും വില കൂടി. നിലവില്‍ ഒരു ​ഗ്രാം സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 11765 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 960 രൂപ വർദ്ധിച്ചു. അങ്ങനെ 93160 രൂപയായിരുന്ന സ്വർണത്തിന്റെ നിലവിലെ വില 94120 ആയി.

Also Read: ക്രിപ്‌റ്റോ കറന്‍സിയുടെ ശതകോടികളുടെ തകര്‍ച്ച; യുക്രെയ്ന്‍ ട്രേഡര്‍ ലംബോര്‍ഗിനിയില്‍ മരിച്ച നിലയില്‍

സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ചതിന് പിന്നാലെ വീണ്ടും മൂന്ന് രൂപ കൂടി. 193 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News