കുതിപ്പ് തുടരും; സ്വർണവിലയിൽ വീണ്ടും വർധനവ്

gold Rate kerala Today

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. പവന് 520 രൂപ വർധിച്ച് 94200 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 93,680 രൂപയും ഒരു ഗ്രാമിന് 11,710 രൂപയുമായിരുന്നു വില. ഇതിലാണ് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗ്രാമിന് 11,775 രൂപയാണ് വില. ഇന്നലെ വില കുറഞ്ഞത് വാങ്ങാൻ നിന്നവർക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇതാണ് ഇന്ന് തകർന്നടിഞ്ഞത്.

ALSO READ;‘ രാഹുൽ ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു; അയാളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റാൻ തയ്യാറാവണം’: രാജ്മോഹൻ ഉണ്ണിത്താൻ

സ്വർണത്തിന്റെ വില ഈ വർഷം തന്നെ ഒരു ലക്ഷത്തിന് മുകളിൽ പോകുമെന്ന ആശങ്ക യാഥാർഥ്യമാക്കുന്ന തരത്തിലാണ് സ്വർണത്തിന്റെ മുകളിലേക്കുള്ള കുതിപ്പ്. 13 ന് 94,320 രൂപയെത്തിയതാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില. ഇത് നാളെ തന്നെ മറികടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വിപണി.

keywords: gold rate kerala, gold price increse

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News