
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് രാവിലെ സ്വര്‍ണവില കുതിച്ച് ഉയർന്നിരുന്നു. പവന് 560 രൂപയാണ് രാവിലെ വർധിച്ചത്. എന്നാൽ, പൊന്ന് വാങ്ങാൻ നിന്നവർക്ക് കൂടുതൽ കനത്ത അടിയായി വൈകുന്നേരവും വില കുതിച്ചുയർന്നു. രാവിലെ പവന് 89,160 രൂപയായിരുന്നെങ്കിൽ, വൈകുന്നേരം 600 രൂപ കൂടി വർധിച്ച് 89,760 രൂപയായി. ഒരു ഗ്രാമിന് 11220 രൂപയാണ് നിലവിലെ വില. ഗ്രാമിന് 75 രൂപ വർധിച്ചു.
ഒരിടവേളക്ക് ശേഷം ഇന്നലെ സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വന്നിരുന്നു. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് രാവിലെയും വൈകുന്നേരവുമായി വീണ്ടും വില കുതിച്ചുയർന്നതോടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്.
സ്വര്‍ണം ചരിത്രത്തിലാദ്യമായി 90,000 രൂപക്ക് മേൽ കുതിച്ചത് ഒക്ടോബര്‍ എട്ടിനായിരുന്നു. ഒക്ടോബര്‍ 21 ആയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 97,360 എന്ന സംഖ്യയെത്തി. എന്നാൽ പിന്നീട് താഴേക്ക് വീണ സ്വർണം വീണ്ടും മുകളിലേക്ക് കയറാൻ തുടങ്ങിയിട്ടുണ്ട്. നാളെയും വിലയിൽ അസ്ഥിരത തുടരാനാണ് സാധ്യത. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിച്ചതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

