
സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി താഴേക്ക് കൂപ്പുകുത്തിയ സ്വർണ വില വീണ്ടും കുതിച്ചുയരുകയാണ്. ഇന്നലെ 1,14,840 രൂപ എന്ന നിലക്കാണ് സ്വർണവില ഉണ്ടായിരുന്നത്. ഇന്നും ഇതേ നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സ്വർണ വില കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരം വിലയിൽ വർധനവുണ്ടായി. ഒരു പവന് 2120 രൂപ വർധിച്ചാണ് ഇന്നലെ വില 1,14,840 രൂപ എന്ന നിലയിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാവിലെ പവന് 1,11,720 രൂപയും വൈകുന്നേരം 1,12,720 രൂപയുമായിരുന്നു വില. പിന്നാലെയാണ് വിലയിൽ വൻ കുതിച്ചു ചാട്ടമുണ്ടായത്.
കഴിഞ്ഞ ദിവസം 265 രൂപയാണ് ഒരു ഗ്രാമിന് ഒറ്റയടിക്ക് കൂടിയത്. നിലവിൽ ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 14,355 രൂപ മുടക്കണം. ഫെബ്രുവരി നാലിന് സ്വർണ വിലയിൽ രണ്ട് തവണ മാറ്റം രേഖപ്പെടുത്തിയിരുന്നു. ജനുവരിയിൽ വിലയിൽ വൻ കുതിപ്പുകൾ നടന്നെങ്കിലും ഈ മാസം പൊതുവെ താഴ്ന്ന നിലയിലായിരുന്നു വില. എന്നാൽ ഈ സ്ഥിതി മാറുന്നതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില കൂടുമോ എന്ന ആശങ്കയിലാണ് ആളുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

