
സ്വർണവില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. തിങ്കളാഴ്ച സർവകാല റെക്കോഡ് രേഖപ്പെടുത്തിയ സ്വർണവിലയുടെ കുതിപ്പ് ഇന്നും തുടർന്നു. ഒരു പവന് 280 രൂപ വർധിച്ചതോടെ സ്വർണവില 1,04,520 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,240 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,030 യായിരുന്നു ഇന്നലെ. ഇന്നതിൽ 35 രൂപയുടെ വർധനവുണ്ടായി. നിലവിൽ 13,065 രൂപയാണ് ഒരു ഗ്രാമിന് വില.
കഴിഞ്ഞ ഡിസംബറിലാണ് സ്വർണം ആദ്യമായി ഒരു ലക്ഷം രൂപ എന്ന പരിധി കടന്നത്. എന്നാൽ പിന്നീട് ചെറിയ ഇടിവുകൾ ഉണ്ടായെങ്കിലും ഇപ്പോൾ വില വീണ്ടും ശക്തമായ കുതിപ്പിലാണ്. ഒരു ലക്ഷത്തിൽ ഒതുങ്ങാതെ സ്വർണവില കൂടുതൽ ഉയരുന്നതാണ് വിപണിയിൽ ശ്രദ്ധേയമായിരിക്കുന്നത്.
ഡോളർ–രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും ഇറക്കുമതി തീരുവയും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിന് പുറമെ അന്താരാഷ്ട്ര തലത്തിൽ അടുത്തിടെ നടന്ന സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. അനിശ്ചിതത്വം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ ആകർഷണവും വിലക്കുതിപ്പിന് ഇടയാക്കുന്നുവെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

