
സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവിലയുടെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വീണ്ടും 82,000 രൂപ കടന്നിരിക്കുകയാണ്. എന്നാല്‍ ഇന്നലത്തെ വിലയില്‍ നിന്നും ഇന്നും മാറ്റമില്ലാതെ സ്വര്‍ണ്ണത്തിൻ്റെ വില കടന്നു പോകുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് സ്വര്‍ണ്ണവിലയില്‍ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും വീണ്ടും വില ഉയരുകയാണ്. ഇന്നലെ 82,240 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില. ഇന്നും ആ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
10,280 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ്ണത്തിൻ്റെ വില ഉയരാനുള്ള പ്രധാന കാരണം. അമേരിക്ക പലിശ നിരക്കും കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നുണ്ട്. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്.
ALSO READ: ഏഴാമത് മെഷിനറി എക്‌സ്‌പോയ്ക്ക് കൊച്ചിയില്‍ തുടക്കം; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
വര്‍ഷാവസാനത്തില്‍ ഒരു ലക്ഷം കടക്കുമെന്നുള്ള പ്രവചനവുമുണ്ട്. സ്വര്‍ണ്ണം എല്ലാവരും ഒരു നിക്ഷേപമായിട്ടാണ് കാണുന്നത്. അതിനാല്‍ വില കൂടിയാലും എല്ലാവരും സ്വര്‍ണ്ണം വാങ്ങാറുണ്ട്. ഓരോ സംസ്ഥാനത്തുെ സ്വർണ വ്യാപാരികളുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, ഇവയെല്ലാം അവലോകനം ചെയ്താണ് സ്വര്‍ണ്ണത്തിൻ്റെ വില തീരുമാനിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

