
ഇന്നലെ സ്വർണ വില ചെറുതായൊന്ന് കുറഞ്ഞെങ്കിലും വീണ്ടും കുറയുമെന്ന് വിചാരിച്ചവർക്ക് തെറ്റി. ഇന്ന് സ്വർണ വിലയിൽ നേരിയതെങ്കിലും വർധനവാണുണ്ടായിരിക്കുന്നത്.
ഇന്നലെ കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 240 രൂപ കുറഞ്ഞ് 95400 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ ഇന്ന് അത് കൂടി. ഇന്ന് 160 രൂപ വർധിച്ച് വില 95,560 ലേക്കെത്തി. 11,945 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില.
ALSO READ: വെറുതെ കളയേണ്ട ഫ്ലിപ്പിന്‍റെ ഈ ബൈ – ബൈ ഓഫർ: നത്തിങ് ആഗ്രഹിക്കുന്നവർക്ക് വെറും കൈയ്യോടെ മടങ്ങേണ്ടി വരില്ല; ഓഫറുകൾ അറിയാം
ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തീക വിദ്ക്കറും ആഭരണ പ്രേമികളും ഒന്നടങ്കം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കൂടിയും കുറഞ്ഞും സ്വർണ വില മാറികൊണ്ടിരിക്കുന്നതാണ് കാണുന്നത്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


