
ഇന്നലെ സ്വർണ്ണ വിലയിലുണ്ടായ കുറവ് നൽകിയ ശുഭ പ്രതീക്ഷയ്ക്ക് ഇന്ന് മങ്ങലേറ്റു ഇന്ന് സ്വർണ്ണ വിലയിൽ വർദ്ധനവ്. ഇന്ന് സ്വർണ്ണത്തിന് പവന് രൂപ കൂടി . വിലയിലുണ്ടാവുന്ന വർദ്ധനവ് സ്വർണ്ണം വാങ്ങുന്നവർക്ക് ഒരു തിരിച്ചടിയാണ്.
സ്വർണ്ണ വില പവന് 95,760 രൂപയായി . പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് കൂടിയത് . ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,240 രൂപയും ഒരു ഗ്രാമിന് 11,905 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം അവസാനമുണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പ് ഇന്നലെയായിരുന്നു കുറഞ്ഞത് . നിലവിൽ ഒരു ഗ്രാമിന് 11970 രൂപയാണ് വില. സ്വർണ്ണ വിലയിലുണ്ടായ ഈ വർദ്ധനവ് ഇന്ന് സ്വർണ്ണം വാങ്ങാൻ വരുന്നവർക്ക് പ്രതികൂലമായി തീരും
ALSO READ : ആ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി.എസ്.എസ്. 496 ലോട്ടറി ഫലം പുറത്ത്
കഴിഞ്ഞ മാസം ഗ്രാമിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 5-നാണ്.കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 30 ന് ആയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

