ഫെഡറൽ റിസർവിൽ ‘വാർഷ്’ ഇഫക്റ്റ്: ആഗോള വിപണിയിൽ സ്വർണ്ണവില കൂപ്പുകുത്തി; ആശങ്കയിൽ നിക്ഷേപകർ

gold-silver-price-crash-january

അമേരിക്കൻ ഫെഡറൽ റിസർവിന്റെ അടുത്ത അധ്യക്ഷനായി കെവിൻ വാർഷിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ആഗോള സ്വർണ്ണ-വെള്ളി വിപണിയിൽ വൻ വിലയിടിവ്. ആഴ്ചകളായി തുടർന്നിരുന്ന സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കുതിപ്പിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ തന്നെ സുരക്ഷിത നിക്ഷേപ ആസ്തികളിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 9 ശതമാനം ഇടിഞ്ഞ് 4,941.79 ഡോളറിലേക്ക് കുറഞ്ഞപ്പോൾ, വെള്ളി വിപണിയിൽ അതിലും വലിയ തകർച്ചയാണ് ഉണ്ടായത്. 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയ വെള്ളി ഔൺസിന് 95 ഡോളറിലെത്തി. മുൻദിവസം റെക്കോർഡ് ഉയരത്തിലായിരുന്ന വിപണിയാണ് ഒറ്റയടിക്ക് താഴേക്ക് പതിച്ചത്.

ALSO READ: ഇന്നും ഇടിഞ്ഞ് പൊന്ന്; ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയം തന്നെ, ജ്വല്ലറിയിലേക്ക് വിട്ടോളൂ

ഫെഡ് അധ്യക്ഷനായി ജെറോം പവലിന് പിൻഗാമിയായി കെവിൻ വാർഷ് വരുമെന്ന പ്രഖ്യാപനം യുഎസ് ഡോളർ കരുത്താർജ്ജിക്കാൻ കാരണമായി. പണപ്പെരുപ്പത്തിനെതിരെ കർശന നിലപാടുകൾ സ്വീകരിക്കുന്ന (Inflation Hawk) വ്യക്തിയെന്ന നിലയിൽ വാർഷിന്റെ നയങ്ങൾ ഡോളറിന്റെ മൂല്യം ഉയർത്തുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയാണ് സ്വർണ്ണത്തിന് തിരിച്ചടിയായത്.

സാധാരണയായി ഡോളർ ശക്തമാകുമ്പോൾ നിക്ഷേപകർ സ്വർണ്ണത്തിൽ നിന്നും പണം പിൻവലിക്കുന്നത് പതിവാണ്. ഇന്ത്യൻ വിപണിയായ എം.സി.എക്സിലും (MCX) ഇതിന്റെ പ്രതിഫലനമുണ്ടായി. വെള്ളി ഫ്യൂച്ചറുകൾ കിലോയ്ക്ക് 45,000 രൂപയോളം ഇടിഞ്ഞ് 3.5 ലക്ഷം രൂപയിലേക്ക് താഴ്ന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് രേഖപ്പെടുത്തിയ 4.2 ലക്ഷം എന്ന റെക്കോർഡ് വിലയിൽ നിന്നാണ് ഈ വൻ തകർച്ച.

ALSO READ : സ്വർണം വാങ്ങുന്നുണ്ടെങ്കിൽ ഇന്നുതന്നെ ആയിക്കോ; വില കുത്തനെ താ‍ഴോട്ട്, അറിയാം ഇന്നത്തെ സ്വർണവില

കെവിൻ വാർഷ് നേരത്തെ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നെങ്കിലും, അടുത്തിടെ ട്രംപിന്റെ നയങ്ങൾക്കൊപ്പം പലിശ നിരക്ക് കുറയ്ക്കുന്നതിനെ പിന്തുണച്ചിരുന്നു. എന്നാൽ പണപ്പെരുപ്പ ഭീഷണി ഉയർന്നാൽ അദ്ദേഹം തന്റെ കർക്കശമായ പഴയ നിലപാടുകളിലേക്ക് മടങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. വാർഷിന്റെ നിയമനവാർത്ത വന്നതോടെ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും താഴേക്ക് പോയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിലും ഫെഡറൽ റിസർവിന്റെ പുതിയ നയങ്ങൾ സ്വർണ്ണ-വെള്ളി വിപണികളിൽ വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News