
സ്വർണ്ണ വില പവന് 1000 രൂപ വർധിച്ച് 95200 രൂപയായി . പവന് 824 രൂപയും, ഗ്രാമിന് 125 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ₹94,200 രൂപയും ഒരു ഗ്രാമിന് ₹11,775 രൂപയുമായിരുന്നു വില. ഈ മാസത്തെ സ്വർണ്ണ വിലയിലുണ്ടായ ഏറ്റവും വലിയ കുതിച്ചു ചാട്ടമാണിത് . നിലവിൽ ഒരു ഗ്രാമിന് 11900 രൂപയാണ് വില. സ്വർണ്ണ വിലയിലുണ്ടായ ഈ വർധന ഇന്ന് സ്വർണ്ണം വാങ്ങാൻ ഇരുന്നവർക്ക് കടുത്ത തിരിച്ചടിയാണ് . ഈ മാസം ഗ്രാമിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 5-നാണ്.
ALSO READ : ഒരു കോടി നിങ്ങൾക്കോ? സുവർണ കേരളം എസ്.കെ – 29 ലോട്ടറി ഫലം അറിയാം
സ്വർണ്ണത്തിന്റെ വില ഈ വര്ഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഒരു ലക്ഷം കടക്കുമെന്ന് ആശങ്ക ഉയർത്തുന്നതാണ് ഇന്നുണ്ടായ ഈ വർധന. സ്വർണ്ണ വിലയിലുണ്ടായ ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ വില രേഖപെടുത്തിയിരിക്കുന്നത് ഇന്നാണ് , നാളത്തെ സ്വർണ്ണ വില വിപണി ഈ കണക്കിനെ മറികടക്കുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

