
എച്ച്-1 ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും ദുർബലമായ കറൻസി എന്ന പട്ടം അരക്കിട്ട് ഉറപ്പിച്ചാണ് രൂപയുടെ വീഴ്ച. തുടർച്ചയായ രണ്ടാം ദിനവും മൂല്യം ഇടിഞ്ഞതോടെ ഡോളറിനെതിരെ 88.76 എന്ന നിലയിലാണ് നിലവിൽ രൂപയുള്ളത്. രണ്ട് ദിവസം മുമ്പാണ് യുഎസ് ഭരണകൂടം എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ചത് (88 ലക്ഷം രൂപ).
ഈ വർഷം ഇതിനകം 2.8 ശതമാനത്തോളം ഇടിഞ്ഞ രൂപയുടെ മുമ്പത്തെ ഏറ്റവും താഴ്ന്ന മൂല്യം 88.47 ആയിരുന്നു. 88.28 ൽ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യം ആദ്യം 88.41 ലും പിന്നീട് 88.76 ലേക്കും കൂപ്പുകുത്തുകയായിരുന്നു.
ALSO READ; ഇന്ത്യയുടെ ആദ്യ വിദേശ പ്രതിരോധ നിർമ്മാണ യൂണിറ്റ് മൊറോക്കോയിൽ ആരംഭിച്ച് ടാറ്റ ഗ്രൂപ്പ്
88.28 ൽ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യം ആദ്യം 88.41 ലും പിന്നീട് 88.76 ലേക്കും കൂപ്പുകുത്തുകയായിരുന്നു. എച്ച്-1 ബി വിസ ഫീസ് വർധനവ് ഐ ടി മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഐടി മേഖലയിൽ നിന്നുള്ള പണമയയ്ക്കലിനെ ബാധിക്കുമെന്ന ആശങ്ക വിപണിയിൽ നിലനിൽക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ഇതുവരെ ആഭ്യന്തര ഓഹരികളിൽ നിന്ന് 12.5 ബില്യൺ ഡോളറിലധികം വിദേശ ഫണ്ടുകൾ പിൻവലിച്ചിരുന്നു.
താരിഫ് യുദ്ധം ഇതിന് ആക്കം കൂട്ടിയതിന് പിന്നാലെയാണ് വിപണിയെയും രൂപയേയും കൂടുതൽ അനിശ്ചിതത്വത്തിലാക്കി എച്ച്-1 ബി വിസ ഫീസ് വർധിപ്പിച്ചത്. തിങ്കളാഴ്ച കനത്ത നഷ്ടം നേരിട്ട സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ചയും കുത്തനെ താഴ്ന്നെങ്കിലും ഉച്ച കഴിഞ്ഞ് നേരിയ തോതിൽ തിരിച്ചു കയറിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

