ഇത് വല്ലാത്ത കുതിപ്പായിപ്പോയി തങ്കമേ… സ്വർണവിലയിൽ വൻ ഉയർച്ച; ഇനി പിടികിട്ടില്ലേ?

gold ornaments

സ്വർണ വിലയിലെ അസ്ഥിരത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും വിപണിയേയോ മറ്റിടങ്ങളേയോ കാര്യമായി ബാധിക്കുന്നില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. നിരവധി പേരാണ് ഓരോ ദിവസവും സ്വർണം വാങ്ങാനായി എത്തുന്നതെന്ന് ജ്വല്ലറി ഉടമകളും പറയുന്നു. സ്വർണത്തെ ഒുരു മികച്ച നിക്ഷേപമായും സമ്പാദ്യമായും ഇപ്പോൾ ജനങ്ങൾ കാണുന്നുണ്ടെന്നും വി​ദ​ഗ്ധർ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വിലിയിൽ ചെറിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കി സ്വർണ വിലയിൽ വൻ കുതിപ്പാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ 118480 ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ അതിൽ നിന്നും ഒറ്റയടിക്ക് 2320 രൂപയാണ് ഒരു പവന് വർദ്ധിച്ചിരിക്കുന്നത്. ഇന്നത്തെ ഒരു പവൻ സ്വർണ വില ഇതോടെ 1,20,800 രൂപയായി. ഈ മാസത്തെ ഏറ്റവും വലിയ തുകയാണ് മാസാവസാനമായ ഇന്ന് ഉണ്ടായിരിക്കുന്നത്. 15,100 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില.

Also read: മാസം 1000 രൂപ മാറ്റി വയ്ക്കാമോ? എങ്കിൽ ഒരു കോടി സമ്പാദിക്കാം; ഇങ്ങനെ ചെയ്താൽ മതി

ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇനിയും സ്വർണവില ഉയരാനുള്ള സാധ്യതകളാണ് വിപണി ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News