പശ്ചിമേഷ്യയിലെ സംഘർഷം: കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി; സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

യുഎസ് ഇസ്രായേലി സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ പ്രതിഫലനം ഓഹരിവിപണിയിലും. ഒരുഘട്ടത്തിൽ 24,600 പോയിന്റ് പരിധി വരെ ഇടിഞ്ഞ നിഫ്റ്റി സൂചിക 350 പോയിന്റോളം താഴ്ന്നു 24,830.80 പോയിന്റിൽ ആണ് വ്യാപാരം ചെയ്യുന്നത്. സെൻസെക്‌സ് 1000 ത്തിലേറെ പോയിന്റുകൾ ഇടിഞ്ഞ് 80,227.74 ലേക്ക് താഴ്ന്നു.

വാരാന്ത്യത്തിൽ നടന്ന അമേരിക്ക–ഇസ്രായേൽ സംയുക്ത സൈനിക നടപടിയിൽ ഇറാന്റെ സുപ്രീം ലീഡർ ആയത്തൊള്ള അലി ഖമേനെയിയുടെ മരണം സംഭവിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കടുത്ത അസ്ഥിരതയിലേക്ക് നീങ്ങി. ഈ സംഭവത്തെ തുടർന്ന് ഇറാൻ വിവിധ മേഖലകളിൽ തിരിച്ചടി ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായി.

Also Read: സംഘർഷം സ്വർണവിലയിലോ? ഇന്ന് കുറഞ്ഞു, കൂടുന്നതിന് മുന്നേ വാങ്ങാം; അറിയാം ഇന്നത്തെ വില

ഇതിനൊപ്പം, ക്രൂഡ് ഓയിൽ വിപണിയിൽ വലിയ ചലനമുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏകദേശം 10 ശതമാനം വരെ ഉയർന്ന് ബാരലിന് 80 മുതൽ 82 ഡോളർ വരെ എത്തി. ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെടുമോയെന്ന ഭീതിയാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതിനൊപ്പം രൂപയുടെ ദുര്ബലപ്പെടലും നിക്ഷേപകരെ സമ്മർദ്ധത്തിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News