
ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഇന്ന് ഒരു ഘട്ടത്തിൽ രൂപയുടെ മൂല്യം 89.48 വരെയെത്തി.
സെപ്റ്റംബർ അവസാനം രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 88.80 നെ മറികടന്നാണ് ഈ മൂല്യത്തിലേക്കെത്തിയത്. 0.8% ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വമ്പൻ ഇടിവ് സംഭവിച്ചത്. പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് തയാറാകാതിരുന്നതും മൂല്യ തകർച്ചയ്ക്ക് കാരണമായി.
ALSO READ: യുഎഇ – ഇന്ത്യ വൻ നിക്ഷേപ സാധ്യകൾക്ക് വഴിതുറന്ന് അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഫോറം
അതേസമയം യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെയുള്ള മൂല്യവും ഡോളർ മെച്ചപ്പെടുത്തി. യുഎസ് ഡോളർ ഇൻഡക്സ് കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ 98ൽ ആയിരുന്നത് ഇപ്പോൾ 100ന് മുകളിലെത്തി. ഒറ്റദിവസം കൊണ്ട് 80 പൈസയാണ് താഴ്ന്നത്. കഴിഞ്ഞ മേയ് 8നുശേഷം രൂപ ഒറ്റദിവസം ഇത്രയും ഇടിയുന്നതും ആദ്യമായാണ്.
ALSO READ: അഞ്ച് വർഷത്തിനിടെ 12 ഇരട്ടിയിലേറെ റിട്ടേൺ; ഓഹരിവിപണിയിൽ വൻനേട്ടമുണ്ടാക്കിയ മൂന്ന് ഓഹരികൾ
English summary : Indian Rupee Hits All-Time Low.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


