പശ്ചിമേഷ്യൻ സംഘർഷം വിപണിയെ തകർത്തോ? സെൻസെക്സ്-നിഫ്റ്റിയിൽ കനത്ത ഇടിവ്!

അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും ഇറാൻ്റെ തിരിച്ചടിയുമെല്ലാം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് വഴുതിയിറങ്ങി. അവധി ദിനത്തിന് ശേഷം വ്യാപാരം പുനരാരംഭിച്ച ഇന്ന്, നിഫ്റ്റി സൂചിക 500-ലധികം പോയിന്റ് ഇടിഞ്ഞ് 24,300 പോയിന്റിന് ന് സമീപം വ്യാപാരം തുടരുന്നു. സെൻസെക്‌സും 1,600-ലധികം പോയിന്റ് ഇടിഞ്ഞ് 78,600 പോയിന്റിന് താഴെ തുടരുകയാണ്.

പ്രധാന ഓഹരികൾ എല്ലാം ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. എൽ&ടി , ടാറ്റ സ്റ്റീൽ , ഇൻഡിഗോ , ശ്രീറാം ഫിനാൻസ് തുടങ്ങിയവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികൾ. ആഗോള വിപണികളിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 80 ഡോളർ മുകളിലെത്തിയതും വിപണിയെ ബാധിച്ചു. ചൊവ്വാഴ്ച സ്വർണവും വെള്ളിയും വില കുറയുകയും ചെയ്തു.

Also Read: ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ന് സ്വർണവിലയിൽ കുറവുണ്ട്

അമേരിക്കൻ വിപണികളിലും സമ്മർദ്ദം പ്രകടമാണ്. പെട്രോനെറ് എൽഎൻജി , ജെഎസ്ഡബ്ലിയു ഇൻഫ്രാ ,എൽ&ടി , എച്എഎൽ ഉൾപ്പെടെ എണ്ണയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ ആയിരിക്കും നിക്ഷേപകർരുടെ ശ്രദ്ധ മുഴുവൻ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിപണിയിൽ കൂടുതൽ അസ്ഥിരതയ്ക്ക് സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News