
പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് 50,000 രൂപയാക്കി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക്. ഓഗസ്റ്റ് ഒന്ന് മുതല്‍ പരിഷ്കരണം പ്രാബല്യത്തിലായി. 10,000 രൂപയിൽ നിന്നാണ് അര ലക്ഷമാക്കി വര്‍ധിപ്പിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും രണ്ടാമത്തെ വലിയ ബാങ്കുമായ ഐ സി ഐ സി ഐയുടെതാണ് ഈ പരിഷ്കരണം. ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്സ് അക്കൗണ്ടുകള്‍ തുറന്ന മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് 50,000 രൂപ മിനിമം ബാലന്‍സ് ഏർപ്പെടുത്തിയത്.
അല്ലാത്തപക്ഷം പിഴ ചുമത്തും. പഴയ ഉപഭോക്താക്കളുടെ മിനിമം ബാലന്‍സ് 10,000 രൂപയായി തുടരും. അര്‍ധ നഗര പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കള്‍ 25,000 രൂപയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ 10,000 രൂപയും കുറഞ്ഞത് ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. മുൻപ് ഇത് 5,000 രൂപയായിരുന്നു. മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കള്‍ക്ക് കുറവിന്റെ ആറ് ശതമാനമോ 500 രൂപ പിഴയോ ഈടാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

