ഇന്ത്യൻ വിപണിയിൽ വൻകുതിപ്പ്! നിഫ്റ്റി ചരിത്ര റെക്കോർഡിനരികെ

stock market

ഇന്ത്യ അമേരിക്ക വാണിജ്യ കരാറിനെപറ്റിയുള്ള വാർത്തകളെ തുടർന്നുണ്ടായ കുതിപ്പിൽ മികച്ച നേട്ടം കൊയ്ത് ഓഹരിവിപണി. നിഫ്റ്റി സൂചിക 600 പോയിന്റിലധികം ഉയർന്ന് 25,727.55ഇൽ അവസാനിച്ചു. ഇതോടെ 26,373 എന്ന സർവകാല നിഫ്റ്റി റെക്കോർഡ് അപകടത്തിലായിരിക്കുകയാണ്. സെൻസെക്സ് 2000 തിലധികം പോയിന്റുയർന്ന് 83,739.13ഇൽ ക്ലോസെ ചെയ്തു. ബാങ്ക് നിഫ്റ്റിയും ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. സൂചിക 1,500 പോയിന്റിലധികം ഉയർന്ന് 60,000 എന്ന നിർണായക നിലവാരത്തിന് മുകളിലേക്ക് കുതിച്ചു.

യുഎസ് ഇന്ത്യയുടെ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതാണ് വിപണികളിലെ ഈ കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.ജിയോ ഫിനാൻസ്, ബജാജ് ഫിനാൻസ്, ഇൻഡിഗോ, ശ്രീറാം ഫിനാൻസ്, ഇറ്റേണൽ, റിലയൻസ് തുടങ്ങിയ ഓഹരികൾ ഇന്ന് മുന്നേറ്റത്തിന് നേതൃത്വം നൽകി . കയറ്റുമതി ആശ്രിത മേഖലകളായ ടെക്സ്റ്റൈൽ ഓഹരികൾക്കും വൻ കുതിപ്പാണ്.

നിഫ്റ്റി 500 വിഭാഗത്തിൽ ആർട്ടി ഇൻഡസ്ട്രീസ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, പിസിബിഎൽ കെമിക്കൽസ്, വെൽസ്പൺ ലിവിംഗ്, അപാർ ഇൻഡസ്ട്രീസ് എന്നിവയാണ് ഉയർന്ന വ്യാപാര വോളിയത്തോടെ ശ്രദ്ധ നേടുന്നത്. മൊത്തത്തിൽ,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News