ഓഹരിവിപണിയിൽ തിരിച്ചുവരവ്: നിഫ്റ്റിയും സെൻസെക്‌സും ഇന്ന് അവസാനിച്ചത് നേട്ടത്തിൽ

വൻ ചാഞ്ചാട്ടങ്ങൾക്കു വിധേയമായ ഇന്ത്യൻ ഓഹരിവിപണിയിലെ സൂചികകൾ ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വാർത്തകൾ തന്ന ആവേശത്തിന് പിന്നാലെ ഉയരത്തിൽ അവസാനിച്ചു. നിഫ്റ്റി സൂചിക 126 പോയിന്റിലധികം ഉയർന്ന് 25,175.40 പോയിന്റിൽ അവസാനിച്ചു . അതേസമയ സെൻസെക്സ് 320 പോയിന്റ് ഉയർന്നു 81,857.48ഇൽ എത്തി. ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കടുത്ത അസ്ഥിരതയാണ് ദൃശ്യമായത്. വ്യാപാരാരംഭത്തിലെ ഇടിവിന് പിന്നാലെ ശക്തമായ തിരിച്ചുവരവാണ് വിപണിയിൽ ഉണ്ടായത്. നിഫ്റ്റി സൂചിക 100 പോയിന്റിലധികം ഉയർന്ന് 25,200ന് സമീപം എത്തി. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 150 പോയിന്റിലധികം ഉയർന്ന് 59,000 നിലയും കടന്നു.എന്നാൽ ഉയർന്ന നിലയിൽ നിന്ന് വീണ്ടും ലാഭമെടുപ്പ് ഉണ്ടായതോടെ ഓഹരി സൂചികകളിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി.

അദാനി എന്റർപ്രൈസസ്, ആക്സിസ് ബാങ്ക്, അദാനി പോർട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികളാണ് ഇന്നത്തെ പ്രധാന നേട്ടക്കാരായി മാറിയത്. ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റി ബാങ്ക് മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, മിഡ്ക്യാപ് സൂചികയും ഉയർന്നു. മറുവശത്ത്, ഓട്ടോ ഓഹരികൾ ആയ ടാറ്റ മോട്ടോഴ്‌സ് പി.വി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ ഇടിഞ്ഞു. വെള്ളിയുടെ വില റെക്കോർഡ് ഉയരത്തിലെത്തിയതിനെ തുടർന്ന് ഹിന്ദുസ്ഥാൻ സിങ്ക് 5 ശതമാനം ഉയർന്നു. മികച്ച മൂന്നാം പാദ ഫലങ്ങളുടെ പശ്ചാത്തലത്തിൽ എംസിഎക്‌സ് 6 ശതമാനത്തിലധികം കുതിച്ചു, വരുമാന പ്രതീക്ഷകൾ മറികടക്കുകയും കടബാധ്യത കുറയ്ക്കുകയും ചെയ്തതോടെ അൾട്രാടെക് സിമന്റ് 2 ശതമാനം ഉയർന്നു.

Also Read: സ്ത്രീ ശക്തിയുടെ ഇന്നത്തെ കോടിപതിയെ അറിയാം

കഴിഞ്ഞ ആഴ്ച ഉണ്ടായ 16 ലക്ഷം കോടി രൂപയുടെ വൻ ഇടിവിന് ശേഷം ഉള്ള ഈ തിരിച്ചുവരവിന് നിറവധി കാരണങ്ങൾ ആണ് കാണുന്നത്. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയ ആവേശത്തെ കൂടാതെ  രൂപ ഡോളറിനെതിരെ ശക്തിപ്രാപിച്ചതും, അന്താരാഷ്ട്ര വിപണികളിലെ നേട്ടവും, ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളറിന് താഴെയെത്തിയതും യുഎസ് തീരുവ കുറയുമെന്ന സൂചനകളും, ആർബിഐ പ്രഖ്യാപിച്ച നടപടികളും വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എങ്കിലും ആഗോളതലത്തിൽ തുടരുന്ന അരക്ഷിതാവസ്ഥയും india-യുഎസ് ബന്ധത്തിലെ അസ്ഥിരതയും കമ്പനികളുടെ മൂന്നാം പാദ ഫലപ്രഖ്യാപനങ്ങളും ഇനിയും വിപണിയെ ബാധിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News