വീണ്ടും നേട്ടം കൊയ്ത് ഓഹരിവിപണി! സെൻസെക്സ് 78 പോയിന്റ് ഉയർന്നു, നിഫ്റ്റി 26,000ത്തിനു സമീപം

ഉയർച്ചതാഴ്ചകൾക്കിടയിലൂടെ ശ്രദ്ധാപൂർവം നീങ്ങിയ ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ചെറിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിനവും നേട്ടം നിലനിർത്തിയ ബെഞ്ച്മാർക്ക് സൂചികകൾ, രാവിലെ ഇടിവോടെ തുറന്നെങ്കിലും പിന്നീട് ശക്തമായ വാങ്ങൽ പിന്തുണയോടെ നഷ്ടം മറികടക്കുകയായിരുന്നു. ഇന്ത്യ–അമേരിക്ക വ്യാപാര കരാർ ഒപ്പുവച്ചതിന്റെ സ്വാധീനമാണ് വിപണിയിൽ ഇപ്പോഴും കാണുന്നത്.

വ്യാപാരാവസാനത്തിൽ സെൻസെക്സ് 78 പോയിന്റ് ഉയർന്ന് 83,817.69ലും, നിഫ്റ്റി 48 പോയിന്റ് നേട്ടത്തോടെ 25,776ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ 2,712 ഓഹരികൾ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ 1,490 ഓഹരികൾ ഇടിഞ്ഞു; 164 ഓഹരികൾ മാറ്റമില്ലാതെ തുടരന്നു.

റിലയൻസ് ഇൻഡസ്ട്രീസും സ്വകാര്യ മേഖല ബാങ്കുകളും ശക്തമായ മുന്നേറ്റമാണ് വിപണിയിൽ പ്രദർശിപ്പിച്ചത്. ഈ ഓഹരികൾക്ക് കിട്ടിയ പിന്തുണ മൂലം ബെഞ്ച്മാർക്ക് സൂചികകൾ പോസിറ്റീവായി നിലനിൽക്കാൻ സാധിച്ചു. ബാങ്കിംഗ് ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ ഫലമായി നിഫ്റ്റി ബാങ്ക് സൂചിക 197 പോയിന്റ് ഉയർന്ന് 60,238ലെത്തി.

Also Read: ഇന്നത്തെ ധനലക്ഷ്മി നിങ്ങളുടെ പോക്കറ്റിലോ ? ഒരു കോടി നേടിയ ആ ഭാഗ്യനമ്പർ അറിയാം

എന്നാൽ ഐടി മേഖലയിൽ ശക്തമായ വിൽപ്പന സമ്മർദ്ദമാണ് ദൃശ്യമായത്. നിഫ്റ്റി ഐടി സൂചിക ഇടിഞ്ഞു ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ മാർക്കറ്റ് മൂല്യമാണ് നഷ്ടപെടുത്തിയത് . കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.56% ഉയർന്നപ്പോൾ, സ്മോൾക്യാപ് 100 സൂചിക 1.22% നേട്ടം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News