ബജറ്റിന് മുന്നേ സമ്മർദ്ദത്തിലായ് വിപണി: മൂന്നു ദിവസത്തെ മുന്നേറ്റത്തിനൊടുവിൽ നഷ്ടത്തിൽ അവസാനിച്ച് സൂചികകൾ

Adani Stock market Down

കേന്ദ്ര ബജറ്റിന് മുന്നോടിയായി ലാഭമെടുക്കൽ ശക്തമായതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. തുടർച്ചയായ മൂന്ന് ദിവസത്തെ ഉയർച്ചയ്ക്ക് വിരാമമിട്ട്, നിഫ്റ്റി 100 പോയിന്റോളം ഇടിഞ്ഞു 25,320.65 ഇൽ അവസാനിച്ചു. സെൻസെക്സ് ഏകദേശം 300 പോയിന്റ് ഇടിഞ്ഞ് 82,269.78 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മിഡ്‌ക്യാപ് സൂചിക ഇടിഞ്ഞപ്പോൾ, സ്മോൾക്യാപ് സൂചിക നേട്ടം രേഖപ്പെടുത്തി. പ്രധാന ഓഹരികളിൽ ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ, ഓഎൻജിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ നഷ്ടം നേരിട്ടു. അതേസമയം, ടാറ്റാ കൺസ്യൂമർ, അപ്പോളോ ഹോസ്പിറ്റൽസ്, നെസ്ലെ, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി എന്നിവ നേട്ടം കൈവരിച്ചു.

Also Read: കോടിശ്വരൻ നിങ്ങളോ? സുവർണ കേരളം.എസ്.കെ – 38 ലോട്ടറി ഫലം പുറത്ത്

മേഖല അടിസ്ഥാനത്തിൽ മെറ്റൽ സൂചിക 5 ശതമാനം വരെ ഇടിഞ്ഞു. ഓയിൽ & ഗ്യാസ്, ബാങ്കിംഗ്, ഐടി, എനർജി മേഖലകളും നഷ്ടം രേഖപ്പെടുത്തി. അതേസമയം, ഫാർമ, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്‌എംസി‌ജി മേഖലകൾ നേട്ടത്തിൽ അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News