
ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ട് ഉയരത്തിൽ അവസാനിച്ചു. പ്രധാന സൂചികകളായ സെന്‍സെക്‌സ് 650 പോയിന്റ് ഉയർന്നു 83,277-ൽ സമാപിച്ചു. അതേസമയം, നിഫ്റ്റി 50 212 പോയിന്റ് ഉയർന്നു 25,683-ലേക്കു എത്തി 25,650-ന്റെ മുകളിലായി വ്യാപാരം അവസാനിച്ചു.
ബാങ്കിംഗ് ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചു, നിഫ്റ്റി ബാങ്ക് 762 പോയിന്റ് ഉയർന്നു 60,949-ൽ എത്തി. എച് ഡി എഫ് സി ബാങ്ക് , കാനറാ ബാങ്ക് , ആക്സിസ് ബാങ്ക് എന്നിവ തിളങ്ങി.ടെക്‌നോളജി ഓഹരികളും അവസാന ഘട്ടത്തിൽ ശക്തമായി വീണ്ടെടുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഫോർജ് ദിവസത്തിലെ താഴ്ന്ന നിരക്കിൽ നിന്ന് 5% ഉയർന്നു. മിഡ്‌ക്യാപ് സൂചിക 285 പോയിന്റ് ഉയർന്നു 59,723-ൽ എത്തിയപ്പോള്‍, ജിഎംആർ എയർപോർട്സ് മൂന്നാംപാദ ഫലപ്രകാരം വേഗത്തിലുള്ള വളർച്ച നേടി.
Also read: ആ ഭാഗ്യ നമ്പർ നിങ്ങളുടെ പോക്കറ്റിലോ ? ഇന്നത്തെ ഭാഗ്യതാര ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാം
ദിവസത്തിലെ ശ്രദ്ധേയമായ ഓഹരി പ്രകടനങ്ങളിൽ പ്രെസിഷൻ വയർസ് ഇന്ത്യ ഫലപ്രകാരം റെക്കോർഡ് ഉയരത്തിലെത്തി. നാറ്റ്കോഫർമ ഓഹരികൾ സെമാഗ്ലൂട്ടൈഡ് 7% മുന്നേറി.എന്നാൽ ബിഎസ്ഇ ലിമിറ്റഡ്, ഏയ്ഞ്ചൽ വൺ ഓഹരികൾ റിസേർവ് ബാങ്കിന്റെ ക്യാപിറ്റൽ മാർക്കറ്റ് നിയന്ത്രണങ്ങൾക്കുശേഷം ഇടിവ് രേഖപ്പെടുത്തി., ഐആർബിഇൻഫ്രാഡെവലപ്പേഴ്‌സ് 4% താഴ്ന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

