
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഓഹരികളിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് & ഒ) കരാറുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അറിയിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുറത്തിറക്കിയ പുതുക്കിയ ഓഹരി യോഗ്യതാ മാനദണ്ഡങ്ങളുടെ അവലോകനത്തെ തുടർന്നാണ് ഈ തീരുമാനം.
ഐആർസിടിസിയുടെ നിലവിൽ പ്രവർത്തനത്തിലുള്ള എഫ് & ഒ കരാറുകൾ അതത് എക്സ്പയറി തീയതിവരെ വ്യാപാരത്തിന് ലഭ്യമായിരിക്കും. ഈ കാലയളവിൽ നിലവിലുള്ള കരാർ മാസങ്ങളിൽ പുതിയ സ്‌ട്രൈക്ക് വിലകളും അവതരിപ്പിക്കുമെന്നും എൻഎസ്ഇ അറിയിച്ചു.
ഫെബ്രുവരി 2026 സീരീസ് അവസാനിക്കുന്നതോടെ, 2026 ഫെബ്രുവരി 25 മുതൽ ഐആർസിടിസി ഓഹരികളിൽ എഫ് & ഒ ഇടപാടുകൾ പൂർണമായും ലഭ്യമാകില്ല. ഇപ്പോൾ 686.45 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മാർക്കറ്റ് ക്യാപ് 54,000 കോടിക്ക് മുകളിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

