ഒരു വർഷം കൊണ്ട് 1281 കോടിയുടെ ഓർഡർ; തമിഴ്‌നാട്ടിലും കെൽട്രോണിന്‍റെ മുന്നേറ്റം

keltron + p rajeev

തമി‍ഴ്നാട്ടിലും സേവനങ്ങളിലൂടെ വിശ്വാസമാർജിച്ച് കേരളത്തിന്‍റെ സ്വന്തം കെൽട്രോൺ. 1281 കോടി രൂപയുടെ ഓർഡറുകളാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് തമിഴ്നാടിൽ നിന്ന് മാത്രം കെൽട്രോൺ നേടിയത്. ഇതിൽ 1000 കോടിയുടെ ഓർഡറുകളും ടെന്‍ററുകളിൽ പങ്കെടുത്ത് മറ്റ് വമ്പൻ കമ്പനികളെ മറികടന്ന് നേടിയതെന്നതും ശ്രദ്ധേയം. തമി‍ഴ്നാടിന് പുറമേ ഒഡിഷയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കോടികളുടെ ഓർഡർ നേടിയെടുക്കാൻ കെൽട്രോണിനായതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. പ്രതിരോധ രംഗത്തും കെൽട്രോൺ ഏറ്റവും വിശ്വസ്തരായ പങ്കാളികളായി തുടരുന്നു. ചരിത്രത്തിലാദ്യമായി 1000 കോടി രൂപയുടെ വിറ്റുവരവും കെൽട്രോൺ നേടിയെടുത്തതായി അദ്ദേഹം കുറിച്ചു.

ALSO READ; ഒരു വർഷം, 25,000 അതിഥികൾ; വിജയകഥ തുടർന്ന് 0484 എയ്റോ ലോഞ്ച്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കഴിഞ്ഞ ഒരു വർഷം കൊണ്ട് തമിഴ്നാടിൽ നിന്ന് മാത്രം കെൽട്രോൺ നേടിയത് 1281 കോടി രൂപയുടെ ഓർഡറുകളാണ്. അതിൽ 1000 കോടി രൂപയുടെ ഓർഡറുകൾ നാം നേടിയത് മത്സരാധിഷ്ടിത ടെൻ്ററിൽ പങ്കെടുത്താണെന്നത് കെൽട്രോണിൻ്റെ മേന്മ വർധിപ്പിക്കുന്നു. തമിഴ് നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകൾ സ്ഥാപിക്കുന്നതിന് 519 കോടി രൂപയുടെ ഓർഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിന് 455 കോടി രൂപയുടെ ഓർഡറും തമിഴ് നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറും ലഭിച്ചത് കെൽട്രോൺ പൂർത്തീകരിച്ചുകഴിഞ്ഞു.

2024ൽ ഒഡീഷയിൽ നിന്നും സ്മാർട്ട്ക്‌ളാസ്സുകൾ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓർഡറാണ് തമിഴ് നാട്ടിലെ 1000 കോടിയുടെ ഓർഡർ നേടാൻ സഹായകമായത്. ഈ ഓർഡർ കൃത്യമായി പൂർത്തീകരിച്ചതിനാൽ പുതുതായി 205 കോടി രൂപയുടെ ഓർഡർ നമുക്ക് ലഭിച്ചു. ഈ കരാർ പ്രകാരം 654 ഹൈടെക് ഐടി ലാബുകളും 1016 കംപ്യൂട്ടർ ലാബുകളും 5732 സ്മാർട്ട് ക്ലാസ് റൂമുകളും കെൽട്രോൺ നിർമ്മിച്ചുനൽകും. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും കെൽട്രോൺ നിരവധി ഓർഡറുകൾ നേടിയെടുത്തിട്ടുണ്ട്. പ്രതിരോധ രംഗത്തും കെൽട്രോൺ ഏറ്റവും വിശ്വസ്തരായ പങ്കാളികളായി തുടരുന്നു. ചരിത്രത്തിലാദ്യമായി 1000 കോടി രൂപയുടെ വിറ്റുവരവും കെൽട്രോൺ നേടിയെടുത്തു. ഇങ്ങനെ തന്നെ മുന്നോട്ടുപോകാം. കെൽട്രോൺ വീണ്ടും കേരളത്തിൻ്റെ അഭിമാനമായി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News