മുപ്പത്തിയാറാം വയസിൽ കടമില്ലാതെ സ്വന്തമായി വിമാനം വാങ്ങിയ സി ജെ റോയ്

C J ROY business JOURNEY

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയിയുടെ മരണത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. ഇന്നലെ ഇ ഡി റെയ്ഡിനിടെ സ്വന്തം തോക്കിൽ നിന്ന് നിറയൊഴിക്കുകയായിരുന്നു. എന്താണ് റോയ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ജീവിതത്തിൽ വിജയത്തിന്റെ മധുരം മാത്രം ഉണ്ടായിരുന്ന ഒരു വ്യക്തി എന്തിനാണ് സ്വന്തമായി ജീവനൊടുക്കിയത് എന്ന് തിരക്കുകയാണ് കേരളത്തിലെ മനുഷ്യർ.

ബിസിനസിൽ റോയ് ചരിത്രം തന്നെയാണ് സൃഷ്ട്ടിച്ചത്. 12ാം വയസില്‍ അമ്മയുടെ കൊച്ചു അക്കൗണ്ടന്‍റായി ബിസിനസിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച തുടങ്ങിയ റോയിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലിചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ സ്വന്തമായി ഒരു ബിസിനസ് ആയിരുന്നു ലക്ഷ്യം. ആദ്യം പാര്‍ട്ട് ടൈം ആയി ബിസിനസ്, പിന്നീട് ജോലി രാജിവെച്ച് ഫുള്‍ ടൈം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

Also read: ഇന്നും ഇടിഞ്ഞ് പൊന്ന്; ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയം തന്നെ, ജ്വല്ലറിയിലേക്ക് വിട്ടോളൂ

പിന്നീട് വെച്ചടി വെച്ചടി കയറ്റമായിഒരുന്നു റോയിക്ക്. തന്‍റെ 36ാം വയസില്‍ ഒരു വിമാനം തന്നെ റോയ് സ്വന്തമാക്കി. അതും ഒരു രൂപ പോലും കടംവാങ്ങാതെ. മലയാളികൾക്ക് എന്നും പ്രചോദനം ആക്കാൻ കഴിയുന്ന ഒരു ജീവിതമായിരുന്നു സി ജെ റോയിയുടേത്. എന്നാൽ പെട്ടന്ന് ഉണ്ടായ അദ്ദേഹത്തിന്റെ ആത്മഹത്യ മലയാളികളുടെ മനസ്സിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News