സ്വർണ്ണാരാധകരെ ശാന്തരാകു, ഇന്ന് മാത്രം വില കുറഞ്ഞത് മൂന്ന് തവണ

gold rate kerala jaunary 10th 2026

കേരളത്തിൽ വിവാഹ സീസൺ പടിവാതിലിൽ നിൽക്കെ ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇന്ന് മൂന്ന് തവണ വിലക്കുറവ് രേഖപ്പെടുത്തി. പുതുവർഷം കുറച്ച് സ്വർണ്ണം വാങ്ങാൽ പോകുന്നവർക്ക് ആശ്വാസമായി വൈകുന്നേരമായപ്പോഴെക്കും പവന് ഇന്ന് മാത്രം കുറഞ്ഞത് 960 രൂപയാണ്.

ഇന്ന് രാവിലെ പവന് 99640 രൂപ രേഖപ്പെടുത്തിയപ്പോൾ, ഉച്ചതിരിഞ്ഞ് 480 രൂപ കുറഞ്ഞ് 99160-മാണ് രേഖപ്പെടുത്തിയത്. വൈകുന്നേരമായപ്പോൾ വില വീണ്ടും 240 കുറഞ്ഞ് 98920 രൂപയിൽ എത്തി നിൽകുകയാണ്.

Also read : ഇന്നത്തെ ധനലക്ഷമി ഭാ​ഗ്യക്കുറി നിങ്ങൾക്കാണോ ? അറിയാം ആ ഭാ​ഗ്യതാരത്തെ

രാജ്യാന്തര വില കുത്തനെ കുറയുന്നതാണ് കേരളത്തിലും കുറയാന്‍ കാരണം. ഡിസംബര്‍ 23-നാണ് പൊള്ളും വിലയായ 1 ലക്ഷവും കടന്ന് സ്വർണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്. ഡിസംബര്‍ 28 ന് 1,04,440 രൂപ വരെ എത്തിയാണ് സ്വര്‍ണ വില താഴ്ന്നത്. മൂന്നു ദിവസത്തിനിടെ 5,520 രൂപ പവന് കുറഞ്ഞിരുന്നു. യുഎസ് വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News