
ഇന്നലെ സ്വർണവില ഒന്ന് ബ്രേക്കിട്ടെങ്കിലും ഇന്ന് വീണ്ടും വില വർധിച്ചു. 98 ,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില.
12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്. സ്വർണവില ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്.
സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ സ്വർണ നിരക്കിൽ മാറ്റം വരുന്ന സാഹചര്യവുമുണ്ട്. വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും വലിയ ആശങ്കയാണ് ദിവസം കഴിയുംതോറും സ്വർണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഉണ്ടാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

